മൂത്രം ഒഴിക്കാതെ പിടിച്ചുവച്ചാൽ പ്രശ്നമാണോ? explained with 3D visuals

What Happens When You Hold Your Pee? Explained with 3D Visuals

നിങ്ങൾ എപ്പോഴെങ്കിലും മൂത്രമൊഴിക്കാൻ മുട്ടിയിട്ട് ഒഴിക്കാൻ പറ്റാത്ത അവസ്ഥയിൽ പെട്ടിട്ടുണ്ടോ?

ചിലപ്പോൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ആകാം.തിയേറ്ററിൽ സിനിമ കാണുമ്പോൾ  ആകാം, മീറ്റിംഗിനിടയിൽ ആകാം ,അല്ലെങ്കിൽ ക്ലാസ്സിൽ ടീച്ചർ ക്‌ളാസെടുത്തുകൊണ്ടിരിക്കുമ്പോൾ ആകാം ..

ഈ സമയത്ത് നിങ്ങൾ എന്താണ് ചെയ്യാറുള്ളത് ?

കടിച്ചുപിടിച്ചിരിക്കും അല്ലെ ..?

എന്നാലൊരു വലിയ ചോദ്യം ചോദിക്കാനുണ്ട് ,ഇങ്ങനെ പിടിച്ചിരിക്കുന്നത് കൊണ്ട്എന്തെങ്കിലും കുഴപ്പമുണ്ടോ?

മൂത്രം ഒഴിക്കാതെ പിടിച്ചു നിർത്തുമ്പോൾ നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് നടക്കുന്നത് ? നമുക്ക് അതൊന്നു സിമ്പിൾ ആയി മനസിലാക്കാം.

Puppy Potty Training Pads Dog Toilet Mat with Artificial Grass                                                                                                                                        (Affiliate link – I may earn a small commission at no extra cost to you.)

 

3D Explanation ലൂടെ മനസിലാക്കാൻ താഴെയുള്ള വീഡിയോ കാണുക.

നമ്മുടെ ശരീരം സ്വയം തുടർച്ചയായി അതിനെ ക്ലീൻ ചെയ്തുകൊണ്ടിരിക്കുകയാണ്.അങ്ങനെ ക്ലീൻ ചെയ്യുന്ന ഒരു രീതിയാണ് മൂത്രം.

നമ്മുടെ ശരീരത്തിനുള്ളിലെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾ ആണ് വൃക്കകൾ അല്ലെങ്കിൽ Kidneys.എന്താണ് ഇവരുടെ പണി ?

നമ്മുടെ ബ്ലഡ് ഫിൽറ്റർ ചെയ്യുക ,അതായത് എക്സ്ട്രാ വരുന്ന വെള്ളം ,salt ,മറ്റ് അനാവശ്യ വസ്തുക്കൾ ,ഇവയൊക്കെ ഫിൽറ്റർ ചെയ്ത്  മാറ്റുക .ഇങ്ങനെ ഉണ്ടാകുന്ന വേസ്റ്റ് ആണ് മൂത്രം.

ഈ മൂത്രം കിഡ്‌നിയിൽ നിന്നും Ureters വഴി മൂത്രം ശേഖരിക്കുന്ന ടാങ്കിലേക്ക് എത്തുന്നു.ഈ ടാങ്കിനെ Bladder അല്ലെങ്കിൽ മൂത്രാശയം , മൂത്രസഞ്ചി എന്നൊക്കെ പറയുന്നു.

3D render showing urine flow from the bladder through the urethra in the human urinary system

ഈ ബ്ലാഡർ ഒരു ബലൂൺ പോലെയാണ് .മൂത്രം വന്നുനിറയുമ്പോൾ ഇത് stretch ചെയ്യാൻ തുടങ്ങും.

150 മുതൽ 200 മില്ലിലിറ്റർ മൂത്രം വന്നുനിറയുമ്പോൾ ബ്ലാഡർ നമ്മുടെ ബ്രയിനിനോട് പറയും

“ഹേയ് വേഗം ബാത്റൂമിലേക്ക് വിട്ടോ .ഒഴിക്കാൻ സമയമായി”.

എന്നിട്ടും നിങ്ങൾ മൂത്രമൊഴിക്കാൻ പോയില്ലെങ്കിൽ ബ്ളാഡറിലേക്ക് വീണ്ടും വീണ്ടും മൂത്രം വന്നു നിറയും.

അങ്ങനെ 400 മില്ലിലിറ്റർ ആകും ..450 ആകും ..500 മില്ലിലിറ്റർ ആകുമ്പോഴേക്കും ബ്ലാഡർ സീരിയസ് ആയി പറയും

“പ്ളീസ് വേഗം പോയി ഒന്ന് മൂത്രമൊഴിക്ക് ..”

എന്നിട്ടും നിങ്ങൾ പോയില്ലെങ്കിൽ എന്ത് സംഭവിക്കും ?

വന്നുകൊണ്ടിരിക്കുന്ന മൂത്രത്തിനു നിൽക്കാൻ വേണ്ടി ബ്ളാഡർ വീണ്ടും stretch ചെയ്ത് വലുതാകും.

അങ്ങനെ 1000 മില്ലിലിറ്റർ മൂത്രം വരെ വന്നാൽ …അതായത് ഒരു ലിറ്റർ !

 ഒരു ലിറ്റർ ആയിട്ടും പിടിച്ചുനിന്നാൽ ,Yes ബ്ലാഡർ പൊട്ടും.ബട്ട് അങ്ങനെയുള്ള സാഹചര്യങ്ങൾക്ക് സാധ്യത വളരെ കുറവാണ്.കാരണം അതിനു മുൻപേ നമ്മുടെ ബോഡി കൂടുതൽ സ്ട്രോങ്ങ് ആയിട്ടുള്ള ,ഷാർപ് ആയിട്ടുള്ള uncomfortable ആയിട്ടുള്ള സിഗ്നൽ അയച്ചുകൊണ്ടിരിക്കും.ആ സിഗ്നൽസ് നമ്മളെക്കൊണ്ട് മൂത്രം ഒഴിപ്പിക്കും.

ഇനി നമ്മുടെ ബ്ലാഡറിന് താഴെ urethral sphincter എന്നൊരു മസിലുണ്ട്.പേര് കേട്ട് പേടിക്കേണ്ട.ഇത് ഒരു വാട്ടർ ടേപ്പ് പോലെയാണ് .അതായത് നമ്മൾ മൂത്രം ഒഴിക്കാതെ പിടിച്ചു നിർത്തുമ്പോൾ ഈ ഭാഗം അടഞ്ഞു നിൽക്കുന്നു.അതുകൊണ്ട് ബ്ലാഡറിൽ നിന്നും മൂത്രം പുറത്തേക്ക് വരില്ല .ഇനി നമ്മൾ മൂത്രമൊഴിക്കാൻ തീരുമാനിച്ച് ടോയ്‌ലെറ്റിൽ പോയാൽ നമ്മുടെ ബ്രെയിൻ ഈ മസിലിനോട് relax ചെയ്ത് മൂത്രം തുറന്നുവിടാൻ പറയുന്നു.അങ്ങനെ പറഞ്ഞാൽ …ആഹ്ഹ ..സമാദാനം.

ഇനി നമ്മൾ കൂടുതലായി  മൂത്രമൊഴിക്കാതെ പിടിച്ചുനിക്കുമ്പോൾ നമ്മൾ ഈ മസിലിനെ ടൈറ്റായി പിടിച്ചുനിർത്തുകയാണ് ചെയ്യുന്നത്.ഈ പ്രഷർ ഈ മസിലിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും.അത് മാത്രവുമല്ല ,നമ്മുടെ ബ്ളാഡറിന്റെ പ്രവർത്തനത്തെയും ബാധിക്കും.ബ്രൈനുമായുള്ള സിഗ്നൽ കൈമാറ്റത്തിൽ കൺഫ്യൂഷൻ വന്ന് ആളുടെ പ്രവർത്തനം മൊത്തത്തിൽ താളം തെറ്റും.

നമ്മൾ ഒരു ബലൂൺ കുറെ പ്രാവശ്യം ഊതി വീർപ്പിച്ച് വളരെ വലുതാക്കിയാൽ പിന്നെ കാറ്റൊഴിച്ചാൽ പഴയപോലെ ആകില്ലല്ലോ.അതുപോലെയാണ് ബ്ലാഡറിന്റെയും കാര്യം …

ഇനി വേറൊരു പ്രശ്‌നംകൂടി ഉണ്ട്.നമ്മളിങ്ങനെ  മൂത്രം പിടിച്ചുനിന്നാൽ കുറച്ച് മൂത്രം ബ്ലാഡറിൽ തന്നെ നിൽക്കാനുള്ള സാധ്യത ഉണ്ട്.ചൂട് ,നനവ് ,വേസ്റ്റ് …ആഹാ ..ബാക്റ്റീരിയക്ക് ഇഷ്ട്ടപ്പെട്ട സ്ഥലമാണ് മൂത്രം .അതുകൊണ്ടുതന്നെ urinary tract infection അല്ലെങ്കിൽ UTI വരാനുള്ള സാധ്യത ഉണ്ട്.

ഇനി ഈ infection മെല്ലെ കിഡ്നിയിലേക്ക് പടർന്നാൽ  പറയേണ്ടല്ലോ ..ആള് കാലിയാകും.

ഇനി മൂത്രം പിടിച്ചു നിന്നാൽ  ഉള്ള മറ്റ് പ്രശ്നങ്ങൾ ആണ്- ഇടക്കിടക്ക് മൂത്രം ഒഴിക്കണം എന്ന തോന്നൽ ഉണ്ടാകുന്ന പ്രശ്നം .ചിരിക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം അറിയാതെ മൂത്രം ഒഴിച്ചുപോകുന്ന അവസ്ഥ .പിന്നെ പൂർണ്ണമായും ഒഴിച്ചുകളയാൻ പറ്റാത്ത അവസ്ഥ ..

ഇങ്ങനെ പലവിധ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കും.

So ,മൂത്രം പിടിച്ചു നിർത്തുന്നത് നല്ലതാണോ ? ഇടക്കൊക്കെ ആണെങ്കിൽ വലിയ കുഴപ്പം ഇല്ല .നമ്മുടെ ശരീരത്തിന് അത് handle ചെയ്യാൻ കഴിയും. ബട്ട്,എല്ലാദിവസവും ഇങ്ങനെ ചെയ്താൽ പ്രശ്നമാണ്.

ചില ജോലികൾ ചെയ്യുന്നവർക്ക് കൃത്യസമയത്ത് പലപ്പോഴും മൂത്രം ഒഴിക്കാൻ കഴിയാറില്ല .പ്രധാനമായും drivers ,nurse ,ഫാക്ടറി വർക്കേഴ്സ് ഒക്കെ ..അങ്ങനെ ഉള്ളവർക്ക് കുറെ കഴിയുമ്പോൾ Bladder issues വരാറുണ്ട്.

അതുകൊണ്ട് ഈ വീഡിയോ കണ്ടതിനു ശേഷം ആവശ്യത്തിന് വെള്ളം കുടിക്കാനും  കൃത്യസമയത്ത് മൂത്രമൊഴിക്കാനും വീഡിയോ ലൈക് ചെയ്ത് ,ഷെയർ ചെയ്തത് സപ്പോർട് ചെയ്യാനും മറക്കില്ല എന്ന് കരുതുന്നു .

Want to learn more through visual storytelling? Check out our detailed 3D explanation blog on The Dark History of the Treadmill: From Torture Device to Fitness Machine

Useful Link :-

MedicalNewsToday

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു