താക്കോലിട്ട് പൂട്ടിവച്ചാൽ എല്ലാം സേഫ് ആണ് എന്നാണോ നിങ്ങൾ കരുതുന്നത്?

നമ്മുടെ ഡോറുകളിലോക്കെ ഉപയോഗിക്കുന്ന ലോക്കുകളെ പലപ്പോഴും നമ്മൾ കണ്ണടച്ചു വിശ്വസിക്കാറുണ്ട്.എന്നാൽ വളരെ കോമൺ ആയി നമ്മൾ ഉപയോഗിക്കുന്ന Pin Tumbler Lock കൃത്യമായ ഉപകരണവും പ്രാക്ടീസും ഉള്ള ഒരാൾക്ക് സെക്കൻഡുകൾ കൊണ്ട് തുറക്കാൻ കഴിയും !
ഈ ബ്ലോഗ് നിങ്ങളെ ഭയപ്പെടുത്താൻ വേണ്ടിയല്ല, പകരം സാധാരണ ലോക്കുകൾ എത്രത്തോളം സുരക്ഷിതമല്ല എന്ന് മനസിലാക്കാനും, നിങ്ങളുടെ വീടിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നത് എങ്ങനെ എന്ന് മനസ്സിലാക്കാനും വേണ്ടിയാണ് .
⚠️ പ്രധാന അറിയിപ്പ് : ഈ ലേഖനം അറിവിനായും , സുരക്ഷാ ബോധവത്കരണത്തിലും മാത്രം ഉപയോഗിക്കേണ്ടതാണ്. ആരുടേയും പൂട്ട് പൊളിക്കാൻ ശ്രമിക്കരുത്😄

Pin Tumbler Lock എന്തുകൊണ്ടാണ് കള്ളന്മാർക്ക് പ്രിയപ്പെട്ടത് ആകുന്നത് ?
പിൻ ടംബ്ലർ ലോക്ക് ലോകമാകെയുള്ള കോടിക്കണക്കിന് വീടുകളിൽ ഉപയോഗിക്കുന്നു.സിമ്പിൾ ആയ പ്രവർത്തനം ആയതിനാൽ ഈ ലോക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ കിട്ടും. ദൗർഭാഗ്യവശാൽ , ഇതാണ് ഏറ്റവും എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന ലോക്കുകളിൽ ഒന്നും — കൃത്യമായ Tool ഉണ്ടെങ്കിൽ ഇത് എളുപ്പത്തിൽ തുറക്കാം!
ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും എങ്ങനെ ഇത്രയും ദുർബലമാണ് എന്നും ഈ ബ്ലോഗിലൂടെ മനസ്സിലാക്കാം.
3D Explanation ലൂടെ എളുപ്പം മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണുക.
Lock Picking നുവേണ്ടി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ടൂൾസ്

- Tension Wrench – ലോക്കിനകത്തെ Plug (താക്കോൽ ഇടുന്ന ഭാഗം ) മെല്ലെ കറക്കാൻ ഉപയോഗിക്കുന്നു.
Lock Pick – ലോക്കിനകത്തെ പിൻ (ലോക്ക് ചെയ്യുന്ന പ്രധാന ഭാഗം .ചിത്രം കാണുക ) മെല്ലെ പ്രഷർ കൊടുത്ത് സ്ഥാനം മാറ്റാൻ വേണ്ടി ഉപയോഗിക്കുന്നു.
Wave Rake – ഇത് Wavy shape ഉള്ള ഒരു ചെറിയ ഉപകരണമാണ് (ചിത്രം കാണുക ).ഇതുപയോഗിച്ച് ലോക്കിനകത്ത് പലപ്രാവശ്യം ചലിപ്പിച്ചാൽ ലോക്ക് തുറക്കാൻ സാധ്യതയുണ്ട്.

ലോക്ക് എങ്ങനെ തുറക്കുന്നു എന്ന് നോക്കാം. — Step-by-Step
Apply Tension
ഒരു tension wrench ലോക്കിന്റെ പ്ലഗിൽ ഇടുകയും, അല്പം സമ്മർദ്ദം നൽകുകയും ചെയ്യുന്നു.Feel for the Pins
ലോക്ക് പിക്ക് ഉപയോഗിച്ച്, താക്കോലിനുള്ളിൽ ഉള്ള ഓരോ പിന്നുകളും ഓരോന്നായി ഉയർത്തുന്നു. ഇടക്കിടക്ക് പ്ളഗ് tension wrench ചെറുതായി കറക്കിക്കൊടുക്കുന്നു.അപ്പോൾ ഏതൊക്കെ പിന്നുകൾ ആണ് ലോക്ക് ആയി കിടക്കുന്നത് എന്ന് ലോക്ക് പിക്കുകൊണ്ട് തൊട്ടുനോക്കിയാൽ മനസ്സിലാകും .അവയെല്ലാം ഉയർത്തുന്നു.Rotate to Unlock
എല്ലാ പിന്നുകളും ഷിയർ ലൈനിൽ (shear line-പിൻ ലോക്ക് ആകാതെ തുറന്ന അവസ്ഥ ) ശരിയായി നിരത്തിയ ശേഷം, പ്ലഗ് കറക്കുകയും ലോക്ക് തുറക്കുകയും ചെയ്യുന്നു.

Wave Rake ഉപയോഗിച്ചുള്ള തുറക്കൽ
വേഗത്തിൽ തുറക്കാനുള്ള മറ്റൊരു മാർഗം, wave rake എന്ന ഉപകരണം ഉപയോഗിക്കുന്നതാണ്. . ടെൻഷൻ പ്രയോഗിച്ചതിനുശേഷം, ഈ ഉപകരണം ലോക്കിനുള്ളിൽ വേഗത്തിൽ കയറ്റുകയും പുറത്തെടുക്കുകയും ചെയ്യുന്നു. നിമിഷങ്ങള്ക്കുള്ളിൽ പിനുകൾ ശരിയായി നിരത്തിക്കഴിഞ്ഞാൽ ലോക്ക് സ്വാഭാവികമായി തുറക്കപ്പെടും.

ഇതൊക്കെ എന്തിനു അറിഞ്ഞിരിക്കണം?
നിങ്ങളുടെ വീടിന്റെ സുരക്ഷ നിങ്ങൾ കരുതുന്നതിലും ദുർബലമായിരിക്കാം. കാഴ്ചയിൽ ഉറപ്പുള്ള ലോക്ക് സത്യത്തിൽ ദുർബലം ആയിരിക്കാം. നല്ല സുരക്ഷ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ:
🔒 ഉയർന്ന സുരക്ഷ നൽകുന്ന ആൻറി-പിക്ക് ലോക്കുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക
🔐 ലിമിറ്റഡ് കീവേ ഉള്ള സ്മാർട്ട് ലോക്കുകൾ അല്ലെങ്കിൽ ഡെഡ്ബോൾട്ട്‌സ് സ്ഥാപിക്കുക
📹 സുരക്ഷ ബാറുകൾ അല്ലെങ്കിൽ ക്യാമറാ സിസ്റ്റങ്ങൾ ഉപയോഗിക്കുക
ലോക്കിന്റെ പ്രവർത്തനവും Lock Picking എങ്ങനെ നടക്കുന്നു എന്നതും നേരിട്ട് കണ്ട് മനസ്സിലാക്കണോ? താഴെ കൊടുത്ത Product അതിന് ഉപകരിക്കും. (affiliate link)
കൂടുതൽ വായനയ്ക്ക് – മൂത്രം ഒഴിക്കാതെ പിടിച്ചുവച്ചാൽ പ്രശ്നമാണോ? explained with 3D visuals
Useful Link