ബുള്ളറ്റ് എങ്ങനെ പ്രവർത്തിക്കുന്നു ?

നിങ്ങൾ എപ്പോഴെങ്കിലും ബുള്ളെറ്റ് കണ്ടപ്പോൾ കരുതിയിട്ടുണ്ടോ ഈ കാണുന്ന മുഴുവൻ ഭാഗവുമാണ് ലക്ഷ്യസ്ഥാനത്ത് തുളഞ്ഞു കയറുന്നത് എന്ന് ? ഞാനും പണ്ട് അങ്ങനെ ആയിരുന്നു കരുതിയിരുന്നത് .എന്നാൽ ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നത്.ആ ഭാഗമാണ് Projectile അല്ലെങ്കിൽ Bullet .അപ്പോൾ ബാക്കി ഭാഗങ്ങൾ എന്തിനാണ്? 3D സഹായത്തോടെ Detailed ആയി മനസ്സിലാക്കാം .

എന്താണ് ഒരു ബുള്ളറ്റ് ?

മേലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് Catridge ആണ് .ബുള്ളറ്റ് ഫയർ ചെയ്യാൻ വേണ്ട എല്ലാ മെക്കാനിസവും നടക്കുന്നത് ഇതിന്റെ അകത്താണ് .ഇതിനകത്തുള്ള ഓരോ ഭാഗത്തിനും പ്രത്യേകതയും കൃത്യമായ പ്രവർത്തനവും ഉണ്ട് .അത് എന്താണെന്നു മനസ്സിലാക്കാം.

 

 

1 -The Bullet (Projectile)

  • ഈ ഭാഗമാണ് ഫയർ ചെയ്യുമ്പോൾ മുന്നോട്ട് കുതിക്കുന്നത്.
  • ഇത് ഉണ്ടാക്കുന്നത് Lead അല്ലെങ്കിൽ Lead alloy കൊണ്ടാണ് .ഇത് ഒരു Copper Jacket കൊണ്ട് കവർ ചെയ്തിരിക്കും.
  • Air Resistance കുറക്കാൻ ഇതിന്റെ നിർമ്മാണം Aerodynamic ഷേപ്പിലാണ്.
  • ഇതിന്റെ Typical Weight 7.5 to 9.5 grams ആണ് .

2 – The Casing

  • ഇത് ഉണ്ടാക്കുന്നത് Brass അല്ലെങ്കിൽ Steel കൊണ്ടാണ്.
  • ഇതിനകത്താണ് Bullet ,Propellant ,Primer എല്ലാം ഉള്ളത്.
  • Bullet ഫയറിംഗ് നടക്കുമ്പോൾ ഉണ്ടാകുന്ന High Pressure ഗ്യാസ് ലീക്കാകാതെ നിർത്തുന്നതും Casing ആണ്.

3 – The Propellant 

  • Propellant കത്തുമ്പോൾ ആണ് ബുള്ളറ്റ് ഫയറിംഗ് നടക്കുന്നത്.
  • പഴയ തോക്കുകളിൽ Black Powder ആയിരുന്നു Propellant ആയി ഉപയോഗിച്ചിരുന്നത്.
  • ഇന്ന് ഉപയോഗിക്കുന്നത് Smokeless Powder ആണ്.ഇത് Nitrocellulose ന്റെയും Nitroglycerin ന്റെയും മിശ്രിതം ആണ്.
  • 0.26 to 0.39 grams ആണ് ഒരു ബുള്ളറ്റിൽ ഉപയോഗിക്കുന്ന അളവ്.

4- The Primer

  • Casing ന്റെ അടിഭാഗത്ത് വച്ചിരിക്കുന്ന ചെറിയ ഒരു Explosive Component ആണ് Primer.
  • ബുള്ളറ്റ് ട്രിഗർ വലിക്കുമ്പോൾ Firing Pin പ്രൈമറിൽ വന്ന് ഇടിക്കുന്നു .ഈ സമയം Primer Spark ഉണ്ടാക്കുന്നു.
  • ഈ സ്പാർക് propellant കത്താൻ കാരണമാകുന്നു.

എങ്ങനെയാണ് ബുള്ളറ്റ് Firing നടക്കുന്നത്?

  • ബുള്ളറ്റ് ട്രിഗർ വലിക്കുമ്പോൾ Firing Pin പ്രൈമറിൽ വന്ന് ഇടിക്കുന്നു
  • ഈ സമയം Primer സ്പാർക് ഉണ്ടാക്കുന്നു.
  • Propellant കത്തുമ്പോൾ High Pressure Gas ഉണ്ടാകുന്നു.
  • Pressure പീക്കിൽ എത്തുമ്പോൾ ബുള്ളറ്റ് അതിശക്തമായി പുറത്തേക്ക് കുതിക്കുന്നു.
  • ഈ ബുള്ളറ്റ് തോക്കിന്റെ ബാരലിലൂടെ പുറത്തേക്ക് കുതിക്കുന്നു.
  • ബുള്ളറ്റിന്റെ സ്പീഡ് 300–420 m/s ആണ്.

ബുള്ളറ്റിന്റെ പ്രവർത്തനം 3D Explanation വീഡിയോ ആയി കാണാൻ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് വീഡിയോ കാണുക.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു