പണ്ടുകാലത്ത് വെള്ളമെടുക്കാൻ നമ്മുടെ പൂർവികർ ഉണ്ടാക്കിയെടുത്ത ഉപകരണങ്ങൾ !

How Did Ancient People Collect Water Without Electricity or Pipes?

പണ്ടുകാലത്ത് വെള്ളമെടുക്കാൻ നമ്മുടെ പൂർവികർ ഉണ്ടാക്കിയെടുത്ത ഉപകരണങ്ങൾ !

ഇലെക്ട്രിസിറ്റി ഇല്ലാത്ത,മോട്ടോർ ഇല്ലാത്ത ,പൈപ്പ് ഇല്ലാത്ത കാലത്തെപ്പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അന്ന് വെള്ളം എന്നത് ഒരു ആവശ്യം മാത്രം ആയിരുന്നില്ല .അതൊരു യുദ്ധം തന്നെയായിരുന്നു .എങ്ങനെ ആയിരുന്നു പുഴകളിൽ നിന്നും കുളങ്ങളിൽ  നിന്നും നമ്മുടെ പൂർവികർ വെള്ളം എടുത്തിരുന്നത് ?

(ബ്ലോഗിന്റെ അവസാന ഭാഗത്ത് 3D അനിമേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്)

The Shadoof – ഏത്തം,ത്ലാവ്

Shadoof 3D Explanation

ഏത്തം,ത്ലാവ് (Shadoof) -image1

4000 വർഷങ്ങൾക്ക് മുൻപ് പുഴകളിൽ നിന്നും കുളങ്ങളിൽ നിന്നും എളുപ്പത്തിൽ വെള്ളം എടുക്കാൻ Ancient Egypt ൽ Shadoof എന്നൊരു ഉപകരണം ഉണ്ടാക്കിയെടുത്തു .

മരത്തടി കൊണ്ടായിരുന്നു ഇതിന്റെ നിർമ്മാണം.

ഇത്തരത്തിൽ (image 1) മരത്തടിയുടെ ഒരു ഭാഗത്ത് വെള്ളം കോരാൻ ഒരു ബക്കറ്റും മറു ഭാഗത്ത് കൌണ്ടർ weight ഉം ആയിരുന്നു ഇതിന്റെ പ്രധാന  സെറ്റപ്പ് .ഈ Counterweight വെള്ളം പൊക്കിയെടുക്കുന്നത് എളുപ്പമാക്കും.ഇത് ഇന്ത്യയിലും വ്യാപകമായി ഉപയോഗിച്ചിരുന്നു .കേരളത്തിൽ ഇതിനെ ഏത്തം ,ത്ലാവ് എന്നൊക്കെ വിളിക്കുന്നു.

Multi level shadoof

Multi-level shadoof (image 3)

വളരെ ആഴമുള്ള പുഴകളിൽ നിന്നും വെള്ളം എടുക്കാൻ ഇത്തരത്തിൽ Multi-level shadoof (image 3) ഉം ആ കാലത്ത് ഉപയോഗിച്ചിരുന്നു.

Shadoof നെക്കുറിച്ച് കൂടുതൽ അറിയാൻ താഴെക്കൊടുത്ത ബ്ലോഗ് വായിക്കുക 👇

Shadoof-The Ancient Water-Lifting Tool That Changed Farming Forever

പേർഷ്യൻ വീൽ  (The Persian Wheel / Saqiyah)

Persian Wheel (Saqiyah)

പേർഷ്യൻ വീൽ (image 4)

പണ്ട് മരുഭൂമിപോലെ കിടന്ന പല പ്രദേശങ്ങളെയും കൃഷിയുടെ പച്ചപ്പ് വിരിക്കാൻ സഹായിച്ച ഉപകരണമാണ് പേർഷ്യൻ വീൽ .

2000 വർഷങ്ങൾക്ക് മുൻപായിരുന്നു ഇത് ആദ്യമായി നിർമ്മിച്ചത്.ഇന്ത്യയിലും പേർഷ്യയിലും ഈ ഉപകരണം വ്യാപകമായി ഉപയോഗിച്ചു.ഇത് നമ്മുടെ നാട്ടിൽ ഉപയോഗിച്ചിരുന്ന ജലചക്രത്തിന് സമാനമായ ഉപകരണമാണ്.കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും വെള്ളമെടുക്കാൻ ഇത്തരത്തിൽ (image 4) വലിയ ചക്രത്തിനു ചുറ്റും വലിയ ബക്കറ്റുകൾ ഘടിപ്പിച്ചായിരുന്നു ഇതിന്റെ പ്രവർത്തനം.വീൽ കറങ്ങുമ്പോൾ ബക്കറ്റിൽ നിറയുന്ന വെള്ളം സൈഡ് ചാനലിൽ വന്നു വീഴുകയും കൃഷിയിടങ്ങളിൽ വെള്ളമെത്തുകയും ചെയ്യും.

3D render of a bull turning a Persian wheel for traditional water lifting

ആദ്യകാലങ്ങളിൽ മനുഷ്യർ ആയിരുന്നു ഇത് പ്രവർത്തിപ്പിച്ചിരുന്നത്.പിന്നീട് മൃഗങ്ങളെവച്ച് പ്രവർത്തിപ്പിക്കാൻ തുടങ്ങി.ഒരേ ദിശയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന മൃഗത്തിന്റെ തല കറങ്ങാതിരിക്കാൻ അതിന്റെ കണ്ണ് മൂടിക്കെട്ടാറുണ്ട്.ഇന്ത്യയിൽ ചിലയിടങ്ങളിൽ ഇന്നും ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്.

3D render of a traditional Persian Wheel (Saqiyah) used for ancient irrigation, showing water-lifting mechanism with rotating wheel and attached pots.

പേർഷ്യൻ വീലിനെക്കുറിച്ച് കൂടുതൽ അറിയാൻ താഴെക്കൊടുത്ത ബ്ലോഗ് വായിക്കുക 👇

Persian Wheel (Saqiyah): The Ancient Water Lifting Machine That Turned Deserts Into Farmland

The Hand Pump – കുഴൽ കിണർ 

Hand pump

പിന്നീട് മെറ്റലിന്റെ കണ്ടുപിടുത്തത്തിന് ശേഷം 1800 കളിൽ Hand Pump കണ്ടുപിടിച്ചു. മനുഷ്യന്റെ ശക്തി ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന ഉപകരണമാണ് Hand Pump.ഇത് ലോകത്ത് എല്ലായിടത്തും ഉപയോഗിച്ച ഉപകരണം ആയിരുന്നു.നമ്മുടെ കുഴൽ കിണറുകളിൽ വെള്ളം പമ്പ് ചെയ്യാൻ പണ്ട് ഉപയോഗിച്ചിരുന്നത് ഈ സിസ്റ്റം ആണ് .

ഹാൻഡ് പമ്പ് എങ്ങനെ പ്രവർത്തിക്കുന്നു?

How Does a Hand Pump Work?
  1. ഹാൻഡ് പമ്പിന്റെ പ്രധാന ഭാഗമാണ് സിലിണ്ടർ (cylinder)

  2. ഒരു Handle cylinder ൽ fix ചെയ്തു വയ്ക്കും.ഇത് പിസ്റ്റൺ റോഡുമായി കണക്ട് ചെയ്തത് മേലേക്കും താഴേക്കും ഉയർത്താൻ കഴിയുന്ന രീതിയിൽ ആണ് ഉണ്ടാവുക.

  3. പിസ്റ്റണിൽ ഒരു നോൺ റിട്ടേൺ വാൽവ് Fix ചെയ്യും. Cylinder ന്റെ താഴെ ഭാഗത്ത് മറ്റൊരു Non Return valve ചിത്രത്തിൽ കായ്ച്ചിരിക്കുന്നതുപോലെ സെറ്റ് ചെയ്യും.

  4.  വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന രീതിയിൽ ഒരു പൈപ്പും സിലിണ്ടറിന്റെ അടിഭാഗത്ത് fix ചെയ്യും .

ഇത്രയും ആയിക്കഴിഞ്ഞാൽ നമ്മുടെ Hand Pump വെള്ളം പമ്പ് ചെയ്യാൻ റെഡിയാണ്.

നമ്മൾ handle താഴേക്ക് കൊണ്ടുവരുമ്പോൾ Piston vertically മേലേക്ക് പൊങ്ങുന്നു.

ഈ സമയം Piston ന്റെ താഴെ ഭാഗത്ത് ഒരു Vacuum area ഉണ്ടാകുന്നു. അപ്പോൾ പിസ്റ്റൺ വാൽവ് അടയുകയും ഫൂട്ട് വാൽവ് ഓപ്പണാവുകയും ചെയ്യുന്നു. ഇവിടെ create ചെയ്യുന്ന Vacuum കാരണം വെള്ളം മേലേക്ക് ഉയരുകയും vacuum ഏരിയ ഫിൽ ചെയ്യുകയും ചെയ്യുന്നു. ഇനി Handle മേലേക്ക് ഉയർത്തുമ്പോൾ Piston valve ഓപ്പൺ ആവുകയും ഫൂട്ട് വാൽവ് അടയുകയും ചെയ്യുന്നു. ഫൂട്ട് വാൽവ് അടഞ്ഞതിനാൽ വെള്ളം return പോകാതെ സിലിണ്ടറിൽ നിൽക്കുന്നു.ഈ സമയം വെള്ളം piston മേലേക്ക് വരികയും ചെയ്യുന്നു.

3D render of hand pump in working action showing piston movement, water flow, and valve function

അടുത്ത സൈക്കിളുകളിൽ handle മേലേക്കും താഴേക്കും ചലിപ്പിക്കുമ്പോൾ piston ന്റെ movement കാരണം വെള്ളം മേലേക്ക് ഉയർന്നുയർന്നു വരുന്നു.

സിലിണ്ടറിൽ വെള്ളം നിറയുമ്പോൾ Outlet വഴി വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങുന്നു.

ഹാൻഡ് പമ്പിനെക്കുറിച്ച് കൂടുതൽ അറിയാൻ താഴെക്കൊടുത്ത ബ്ലോഗ് വായിക്കുക 👇

How Does a Hand Pump Work? Simple 3D Explanation

പഴയ കണ്ടെത്തലുകളിൽ നിന്നും മോഡേൺ യുഗത്തിലേക്ക്

മനുഷ്യൻ എന്നും അവന് ലഭ്യമായ സൗകര്യങ്ങളിൽ നിന്നും പുതിയ പുതിയ കണ്ടെത്തലുകൾ നടത്തിക്കൊണ്ടേയിരുന്നു.മരത്തടി മാത്രം ഉപയോഗിച്ച് നിർമ്മിച്ച shadoof ൽ നിന്നും പേർഷ്യൻ വീലിലേയ്ക്കും ,ഹാൻഡ് പമ്പിലേക്കും പിന്നീട് ഇന്നത്തെ മോഡേൺ വാട്ടർ പമ്പുകളിലേക്കും എത്തിനിൽക്കുന്നത് അങ്ങനെയാണ്.

Engineering ,അല്ലെങ്കിൽ കണ്ടുപിടുത്തങ്ങൾ എല്ലായിപ്പോഴും വളരെ complicated ആകണമെന്നില്ല.ചിലസമയങ്ങളിൽ വളരെ സിംപിൾ ആയ കണ്ടെത്തലുകൾ ആയിരക്കണക്കിന് വർഷങ്ങൾ നിലനിൽക്കും.ആ കണ്ടെത്തലുകളിൽ നിന്നുമായിരിക്കും പുതിയ കണ്ടെത്തലുകൾക്ക് ഊർജം ലഭിക്കുന്നത്.

AI image of a man collecting water

Watch the 3D Animation

പണ്ടുകാലത്ത് വെള്ളമെടുക്കാൻ നമ്മുടെ പൂർവികർ ഉണ്ടാക്കിയെടുത്ത ഉപകാരണങ്ങളെപ്പറ്റി 3D അനിമേഷനിലൂടെ ഞങ്ങൾ ചെയ്ത വീഡിയോ താഴെ കൊടുക്കുന്നു.കൂടുതൽ 3D Explanation വേണ്ടി ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട.

Related Amazon Products (Affiliate link-As an Amazon Associate, I earn from qualifying purchases at no extra cost to you)

Plastic PVC Hand Pump for Home, Garden

Cast Iron Pitcher Pump Antique Manual Hand Shake Suction Well Pump

Useful Link – Wikipedia

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു