സിസേറിയൻ പ്രസവം- എന്ത് ? എപ്പോൾ ? എങ്ങനെ ?

Mother holding newborn baby after C-section delivery in a modern hospital bed, resting together peacefully.

പ്രസവവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പൊതുവെ കേട്ടുവരുന്ന രണ്ട് വാക്കുകൾ ആണ് സുഖപ്രസവം, പിന്നെ ഓപ്പറേഷൻ അല്ലെങ്കിൽ സിസേറിയൻ.

ഇതിൽ Birth Canal വഴി natural ആയി കുഞ്ഞു പുറത്തേക്ക് വരുന്ന പ്രസവ രീതിയാണ് Vaginal Delivery.നമ്മുടെ നാട്ടിൽ ഇതിനെ സുഖപ്രസവം എന്ന് ഓമന പേരിട്ട് വിളിക്കാറുണ്ട്.പേര് കേട്ടാൽ അറിയാം പ്രസവിച്ച ആൾ അല്ല ഈ പേര് ഇട്ടത് എന്ന്!

ഇനി രണ്ടാമത്തെ രീതിയാണ്  Cesarean Delivery അല്ലെങ്കിൽ C-section.അമ്മയുടെ വയർ മുറിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയാണിത്.

3D Explanation വീഡിയോയിലൂടെ സിസേറിയൻ പ്രസവത്തെക്കുറിച്ച് മനസ്സിലാക്കുവാൻ താഴെക്കൊടുത്ത ഞങ്ങളുടെ 3D അനിമേഷൻ വീഡിയോ കാണുക.കൂടുതൽ വീഡിയോ കാണാനായി ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട!

Vaginal vs Cesarean Delivery: എന്താണ് വ്യെത്യാസം?

Vaginal Delivery (നോർമൽ പ്രസവം)

ഇത് കുഞ്ഞ് Birth Canal വഴി പുറത്തുവരുന്ന സ്വാഭാവിക പ്രസവരീതിയാണ്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുമ്പോഴും മറ്റ് വൈദ്യസംബന്ധമായ സങ്കീർണ്ണതകളൊന്നുമില്ലാത്ത സാഹചര്യത്തിലുമാണ് സാധാരണയായി ഈ രീതിയിൽ പ്രസവം നടക്കുന്നത്.

Pregnant woman lying on delivery bed preparing for vaginal childbirth in hospital

സിസേറിയൻ പ്രസവം

അമ്മയുടെ വയറും ഗർഭാശയവും കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണിത്.
വജൈനൽ ഡെലിവറി അമ്മയ്ക്കോ കുഞ്ഞിനോ അപകടസാധ്യത ഉണ്ടാക്കുന്ന സാഹചര്യങ്ങളിലും, അല്ലെങ്കിൽ പ്ലാൻ ചെയ്ത സിസേറിയൻ തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളിലും ഇത് സാധാരണയായി നടത്തപ്പെടുന്നു.

എപ്പോഴാണ് C SECTION ഡെലിവറി ചെയ്യേണ്ടിവരുന്നത് ?

കുഞ്ഞിനോ ,അമ്മയ്ക്കോ അല്ലെങ്കിൽ രണ്ടുപേർക്കും സുരക്ഷിതമായത് C Section ഡെലിവറി ആണ് എന്ന് ഡോക്ടർ ചെക്ക് ചെയ്ത് മനസ്സിലാക്കുന്ന ഘട്ടത്തിൽ ഈ രീതി തെരഞ്ഞെടുക്കുന്നു. കൂടാതെ C SECTION  വഴി മുൻപ് പ്രസവിച്ചിട്ടുള്ള ആൾക്ക് മിക്കപ്പോഴും ഡോക്ടർസ് സിസേറിയൻ ആണ് ADVICE ചെയ്യാറുള്ളത്.

ചില സമയങ്ങളിൽ പ്രസവിക്കുന്ന ആൾ അല്ലെങ്കിൽ ‘അമ്മ c section മതി എന്ന് നേരത്തെ തീരുമാനിച്ചും ചെയ്യാറുണ്ട്.ഇതിന് elective cesarean അല്ലെങ്കിൽ planned C-section എന്ന് പറയുന്നു.

ഇത് മിക്കപ്പോഴും നടത്തുന്നത് pregnancy യുടെ 39th week ആണ്.

ഇനി എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഒരു ഡോക്ടർ cesarean തെരഞ്ഞെടുക്കുന്നത് ?

1. Labor Dystocia ( ലേബർ ഡിസ്റ്റോഷ്യ)

കുഞ്ഞിന്റെ തലയുടെ വലുപ്പം pelvis ലൂടെ കടന്നു പോകാൻ കഴിയുന്നതിലും വലുതായാലുള്ള അവസ്ഥ ആണിത്.

2. Placenta Previa

Placenta ഭാഗികമായോ  പൂർണ്ണമായോ ഗർഭാശയത്തിന്റെ Opening അടക്കുന്ന അവസ്ഥയാണിത്.

3D medical illustration of placenta previa blocking the cervical opening during pregnancy

3. Breech Presentation

ഇത് നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകും.

Normally കുഞ്ഞിന്റെ ഗർഭാശയത്തിലെ position തല താഴെ ആയാണ് വേണ്ടത്.നേരെ തിരിച്ച് കാൽ താഴെ വരുന്ന position ആണ് breach.

4. Umbilical Cord Prolapse

Normally കുഞ്ഞിന്റെ തലയാണ് ആദ്യം birth canal വഴി പുറത്തേക്ക് വരേണ്ടത്.എന്നാൽ ചില സമയങ്ങളിൽ പൊക്കിൾക്കൊടി തലയ്ക്ക് ഒപ്പമോ തലയ്ക്ക് മുൻപോ birth canal വഴി പുറത്തേക്ക് വരുന്നു.ഈ സന്ദർഭത്തിൽ പൊക്കിൾക്കൊടി  കുഞ്ഞിനിടയിലും birth canal നിടയിലും കുടുങ്ങി compressed ആകാൻ ചാൻസ് ഉണ്ട്.ഇത് കുഞ്ഞിന് ഓക്സിജനും blood ഉം കിട്ടാതാകാൻ കാരണമാകുന്നു. ഇത്തരം സാഹചര്യരങ്ങളിൽ C Section ആണ് safe.

3D medical illustration showing umbilical cord prolapse during childbirth

5. Fetal Distress

ചില കാരണങ്ങളാൽ കുഞ്ഞിന്റെ ഹാർട്ട് റേറ്റ് വ്യെത്യാസം വരുന്ന അവസ്ഥ ആണിത്.ഈ സമയങ്ങളിൽ കുഞ്ഞിന് ഓക്സിജൻ കൃത്യമായി ലഭിക്കുന്നില്ല.ഈ സാഹചര്യം കുഞ്ഞിന് ഹെൽത്ത് issues ഉണ്ടാക്കും.

6. Multiple Births

ഒരു പ്രസവത്തിൽ രണ്ടോ അതിൽ കൂടുതലോ കുട്ടികൾ ഉണ്ടാകുന്ന അവസ്ഥയിൽ C Section ആണ് safe.

7. Macrosomia

ചില സമയങ്ങളിൽ കുഞ്ഞിന്റെ തൂക്കം 4 കിലോയിൽ കൂടുന്ന അവസ്ഥയാണിത്.ഈ അവസ്ഥയിലും c section ആണ് safe.

8. Maternal Health Conditions

Cervical cancer, pelvic tumors ഒക്കെ ഉള്ള അവസ്ഥയിൽ സിസേറിയൻ ആണ് safe.

3D medical illustration showing cervical cancer and pelvic tumor in the female reproductive system

ഇനി സിസേറിയന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1- തയ്യാറെടുപ്പുകൾ

Cesarean Delivery

സർജറിക്ക് മുൻപായി അമ്മയുടെ കയ്യിൽ ഒരു IV ലൈൻ അല്ലെങ്കിൽ Angiocatheter വയ്ക്കുന്നു.ബോഡിയിലേക്ക് fluids ,മരുന്നുകൾ അല്ലെങ്കിൽ anesthesia ഒക്കെ vein വഴി direct എത്തിക്കാൻ വേണ്ടിയുള്ള ഒരു flexible പൈപ്പ് ആണ് ഇത്.

സർജറിക്ക് മുൻപും ശേഷവും Bladder ൽ നിന്നും മൂത്രം ഒഴിവാക്കാൻ വേണ്ടി മൂത്രനാളി വഴി ഒരു സോഫ്റ്റ് ട്യൂബും വയ്ക്കുന്നു.ഇതിന് Bladder catheter എന്ന് പറയുന്നു.

മൂത്രം ഒഴിവാക്കുന്നതിനോടൊപ്പം urin output observe ചെയ്ത് കിഡ്നിയുടെ പ്രവർത്തനം മനസ്സിലാക്കാനും ഇത് സഹായിക്കുന്നു.

Operation ഫീൽഡ് നും patient നും ഇടയിൽ  ഇത്തരത്തിൽ ഒരു മറയും വയ്ക്കുന്നു.ചില അനസ്തേഷ്യയിൽ ബോധം പോകില്ല.പക്ഷെ വേദന ഉണ്ടാകില്ല.ആ സാഹചര്യത്തിൽ ‘അമ്മ surgery കാണാതിരിക്കാൻ വേണ്ടിയാണ് ഈ മറ.

2. അനസ്തേഷ്യ

സാധാരണ രണ്ടുതരം അനസ്തേഷ്യ ആണ് നൽകാറുള്ളത്.ഒന്ന് General anesthesia.ഈ അനസ്തേഷ്യ നൽകിയാൽ ‘അമ്മ പൂർണ്ണമായും ബോധരഹിതയാകും.ഇത് എമെർജൻസി ഘട്ടങ്ങളിൽ മാത്രമേ ചെയ്യാറുള്ളൂ.

രണ്ടാമത്തെ anesthesia ആണ് Regional anesthesia.ഇതാണ് സാധാരണ കൂടുതലായും ഉപയോഗിക്കുന്നത്.ബോഡിയുടെ ചില ഭാഗങ്ങൾ മാത്രം മരവിപ്പിക്കാൻ ആണ് Regional anesthesia ഉപയോഗിക്കുന്നത്.ഈ സമയത്ത് അമ്മയ്ക്ക് ബോധം ഉണ്ടാകും .എന്നാൽ ശരീരത്തിന്റെ താഴെ ഭാഗങ്ങൾ മരവിച്ചതിനാൽ വേദന അറിയില്ല. Regional anesthesia inject ചെയ്യുന്നത് ബാക്ക് സൈഡിൽ സ്‌പൈനൽ കനാലിൽ ആണ്.

3.സർജറി

3D medical illustration showing horizontal abdominal incision and cesarean delivery steps with bladder moved aside

അനസ്തേഷ്യ നൽകിയതിന് ശേഷം സർജറി നടത്തുന്ന ഡോക്ടർ അടിവയറിൽ skin cut ചെയ്യും.Horizontal ആയും vertical ആയും situation ന് അനുസരിച്ച് ഈ cut ഇടാറുണ്ട്.കൂടുതലായും pubic bone ന്റെ മേലേയായി horizontal incision ആണ് ചെയ്യുന്നത്.ബിക്കിനി cut എന്ന് ചിലർ ഇതിനു പറയാറുണ്ട്.

സ്കിൻ cut ചെയ്തതിനു ശേഷം fat ,muscle layer, peritoneal ലയർ എന്നിവ cut ചെയ്യുന്നു.

Urinary bladder safe ആയിരിക്കാൻ വേണ്ടി ശ്രദ്ധാപൂർവ്വം സൈഡിലേക്ക് തള്ളുന്നു.

ഗർഭാശയത്തിൽ കട്ട് ചെയ്തതിനു ശേഷം amniotic sac ഓപ്പൺ ചെയ്ത് കുഞ്ഞിനെ മെല്ലെ പുറത്തേക്ക് എടുക്കുന്നു.

4. പൊക്കിൾക്കൊടി മുറിക്കുന്നു ,പ്ലാസന്റ മാറ്റുന്നു.

3D medical illustration of umbilical cord being cut after baby delivery during cesarean section

കുഞ്ഞിനെ പുറത്തെടുത്ത ശേഷം umbilical cord cut ചെയ്യുന്നു. അതിനു ശേഷം ഫസ്റ്റ് observation വേണ്ടി കുഞ്ഞിനെ ചൂടുള്ള ടവലിൽ പൊതിഞ്ഞു വയ്ക്കുന്നു.

Placenta ശ്രദ്ധാപൂർവം എടുത്തുമാറ്റുന്നു.

5. തുന്നൽ

3D medical illustration showing surgical stitching of abdominal layers after cesarean section

പ്ലാസന്റ മാറ്റിയതിനുശേഷം സർജിക്കൽ ടീം cut ചെയ്ത ഓരോ ലയറും തുന്നി വയ്ക്കുന്നു.

ഈ C section സർജറി ചെയ്യാനെടുക്കുന്ന അകെ സമയം 15 മുതൽ 30 മിനുട്ട് വരെയാണ്.

പ്രസവത്തിനു ശേഷം!

Close-up 3D medical illustration of healed cesarean section scar on lower abdomen

പ്രസവം കഴിഞ്ഞ ‘അമ്മ recover ചെയ്യാനായി 4 മുതൽ 7 ദിവസംവരെ ഹോസ്പിറ്റലിൽ കിടക്കുന്നു.

സർജറിക്ക് ശേഷം speed recovery ക്ക് വേണ്ടി മെല്ലെ നടക്കുന്നത് നല്ലതാണ്.ഇത് Gas pain കുറക്കാനും blood clots ഇല്ലാതിരിക്കാനും സഹായിക്കുന്നു.

8 മുതൽ 12 ദിവസം കൊണ്ട് സാധാരണയായി cut ചെയ്ത മുറിവുകൾ ഉണങ്ങും.

കാലക്രമേണ മുറിവുണ്ടാക്കിയ പാട് thin ആവുകയും ശരീരത്തിന്റെ നിറത്തിലേക്ക് മാറുകയും ചെയ്യും.

സിസേറിയൻ പ്രസവത്തിന്റെ ചരിത്രം

ആദ്യമായി സിസേറിയൻ ചെയ്യുന്നത് എങ്ങനെ ആയിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? പണ്ടുകാലത്ത് ‘അമ്മ മരിക്കുകയോ അല്ലെങ്കിൽ മരണത്തിലേക്ക് പോവുകയാണ് എന്ന് ഉറപ്പ് വരികയോ ചെയ്യുന്ന സമയത്ത് കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി വയർ കീറി കുഞ്ഞിനെ പുറത്തേയ്ക്ക് എടുക്കുമായിരുന്നു.ഇതായിരുന്നു സിസേറിയന്റെ തുടക്കം.ആ സമയത്ത് അനസ്തേഷ്യ കണ്ടെത്തിയിരുന്നില്ല .അതുകൊണ്ടുതന്നെ അമ്മയെ രക്ഷപ്പെടുത്തിക്കൊണ്ടുള്ള സിസേറിയൻ വളരെ പ്രയാസകരമായിരുന്നു.അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളോളം  സിസേറിയൻ നടത്തിയിരുന്നത് ‘അമ്മ മരിക്കുന്ന ഘട്ടത്തിൽ ആയിരുന്നു.എന്നാൽ പത്തൊൻപതാം നൂറ്റാണ്ടോടുകൂടി കാര്യങ്ങൾ മാറിമറിഞ്ഞു.അനസ്തേഷ്യ കണ്ടെത്തുന്നു.ഇതൊരു വിപ്ലവകരമായ കണ്ടുപിടുത്തമാണ്…ഇന്ന് ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ സിസേറിയൻ most common and safest surgeries in the world ആയി മാറിയിരിക്കുന്നു… ലക്ഷക്കണക്കിന് ജീവനുകളെ രക്ഷപ്പെടുത്താൻ സിസേറിയനിലൂടെ നമുക്ക് സാധിച്ചു.

Mom and baby

Check out the best related Amazon products here (affiliate link).

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു