Treadmilll കണ്ടുപിടിച്ചതിനു പിന്നിലെ ക്രൂരത !

3D render of a modern treadmill with digital display and sleek design

Treadmil എന്ന് കേൾക്കുമ്പോൾ  നിങ്ങളുടെ മനസ്സിൽ ആദ്യം  വരുന്ന ചിത്രം എന്താണ് ?

കൂടുതൽ പേരുടെയും മനസ്സിൽ വരുന്നത് തടികുറക്കാനും fit  ആകാനും exercise ചെയ്യാനും ജിമ്മിലൊക്കെ കാണുന്ന ഈ modern machine (Image 1) ആയിരിക്കും .എന്നാൽ യെഥാർത്ഥത്തിൽ treadmill കണ്ടുപിടിച്ചത്  ശരീരം fit ആക്കാനോ healthy ആകാനോ അല്ല .ഇത് കണ്ടുപിടിച്ചത് ജയിലുകളിൽ ക്രൂരമായ ശിക്ഷ നൽകാനുള്ള ഉപകാരണമായിട്ടാണ്.അതെ, ജയിൽ പുള്ളികളുടെ ആത്മാവ് വരെ തകർക്കാൻ പാകത്തിൽ ഉള്ള ഒരു ക്രൂര Machine .

വിചിത്രമായി തോന്നുന്നില്ലേ?

The Dark History of the Treadmill

 Treadmill ന്റെ കണ്ടുപിടുത്തതിന്റെ പിന്നിലെ ക്രൂരതയും ,ആദ്യത്തെ treadmill ന്റെ പ്രവർത്തനവും ആ   പേരിനുപിന്നിലെ കാരണവും എല്ലാം 3D Explanation ലൂടെ മനസ്സിലാക്കാം.

വീഡിയോ ആയി കാണാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ 3D Animation വീഡിയോ കാണുക.

നമുക്ക് 1818 ലെ ഇന്ഗ്ലണ്ടിലെ ഒരു ജയിലിലേക്ക് പോകാം.ആ സമയങ്ങളിൽ ബ്രിട്ടനിലെ ജയിലുകൾ കുറ്റവാളികളെക്കൊണ്ട് നിറഞ്ഞിരുന്നു.ജയില്പുള്ളികളിൽ കൂടുതലും പോകാൻ ഇടമില്ലാത്ത ദരിദ്രർ ആയിരുന്നു.ആ കാലഘട്ടത്തിൽ ഗവണ്മെന്റ് ഒരു കാര്യം ശ്രദ്ധിക്കുന്നു .കുറ്റവാളികൾ ജയിലിൽ ഒന്നും ചെയ്യാതെ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ വെറുതെ ഇരിക്കുകയാണ് .ഇത് ശരിയല്ല .അവർ ചിന്തിച്ചു ,ഇവർക്ക് എന്തെങ്കിലും ശിക്ഷ കൊടുക്കണം ,ഒപ്പം നന്നായി പണിയും എടുപ്പിക്കണം.

AI-generated image of an overcrowded British jail in the 1800s with poor living conditions

ഈ സമയത്താണ് Sir William Cubitt എന്ന മെക്കാനിക്കൽ എൻജിനീയറുടെ വരവ്.

Cubitt ജയിലിൽ വന്ന് വെറുതെയിരിക്കുന്ന കുറ്റവാളികളെ കണ്ടപ്പോൾ ഒരു Idea തോന്നി .എന്തുകൊണ്ട് ഇവരെ ജീവിക്കുന്ന എഞ്ചിനുകളായി ഉപയോഗിച്ചുകൂടാ..

3D render of Sir William Cubitt visiting a British prison in 1818

അങ്ങനെ Cubitt മരത്തിന്റെ step ഘടിപ്പിച്ച വലിയൊരു wheel ഉണ്ടാക്കിയെടുത്തു.

prisoners ഈ വീലിൽ നിർത്താതെ തുടർച്ചയായി കേറി പോകണം. ഇതായിരുന്നു ജയിൽ പുള്ളികൾക്കുള്ള ശിക്ഷ.

tread ഉം വീലും ഉപയോഗിച്ച് ഉണ്ടാക്കിയതിനാൽ treadwheel എന്ന പേരും ഇട്ടു.ഇതായിരുന്നു ആദ്യത്തെ Treadmil.

3D render of a 19th-century prison treadwheel used for punishment

ഇത്  പുതിയ ഒരു Idea ആയിരുന്നില്ല .Cubitt ഈ ഐഡിയ എടുത്തിരിക്കുന്നത് ancient Roman എഞ്ചിനീറിങ്ങിൽ നിന്നാണ് .നൂറ്റാണ്ടുകൾക്ക് മുൻപ് Romance അവരുടെ കെട്ടിട നിർമ്മാണത്തിനായി ഭാരമുള്ള വസ്തുക്കൾ lift ചെയ്യാനായി Treadwheel crane എന്നൊരു ഉപകരണം ഉപയോഗിച്ചിരുന്നു .ഇതുപോലെ (Image 6) മരത്തടികൊണ്ട് പണിത വലിയ വീലുകൾക്കുള്ളിൽ മനുഷ്യർ കേറി നടക്കും .ഇങ്ങനെ ഉണ്ടാകുന്ന ചക്രത്തിന്റെ കറക്കം കയറുവഴി കെട്ടി വലിയ ഭാരമുള്ള വസ്തുക്കൾ എളുപ്പത്തിൽ പൊക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു.ഇങ്ങനെയാണ് അവർ വലിയ ഗോപുരങ്ങൾ ഒക്കെ പണിതിരുന്നത് .

മനുഷ്യന്റെ എനർജിയിൽ പ്രവർത്തിച്ച ഈ  Treadwheel crane ഉപയോഗിച്ച് വലിയ ഭാരമുള്ള വസ്തുക്കൾ കുറച്ചുപേരെ മാത്രം ഉപയോഗിച്ച് പൊക്കാൻ സാധിച്ചിരുന്നു.

Cubitt ഈ ഐഡിയ ജയിൽപുള്ളികൾക്ക്  ശിക്ഷ കൊടുക്കാൻ ഉപയോഗിച്ചു.

ഇത്തരത്തിൽ (Image 7) ജയിൽ പുള്ളികളെ ഈ സ്റ്റെപ്പിൽ കേറ്റി നിർത്തും .അപ്പോൾ വീൽ കറങ്ങാൻ തുടങ്ങും.അപ്പോൾ അടുത്ത കാൽ അടുത്ത സ്റ്റെപ്പിൽ വച്ചിരിക്കണം അല്ലെങ്കിൽ താഴെ വീഴും.താഴെ വീണാൽ കാവൽക്കാരുടെ വക വേറെയും ശിക്ഷ കിട്ടും .അതുകൊണ്ട് ഈ കറങ്ങുന്ന സ്റ്റെപ്പിൽ കേറിക്കൊണ്ടേയിരിക്കണം.ഇങ്ങനെ ഒരു മെഷീനിൽ 24 പേരെ ഒരേ സമയം നിർത്താൻ കഴിയുമായിരുന്നു.ഇവർ തമ്മിൽ ബന്ധമില്ലാതിരിക്കാൻ നടുവിൽ ഇതുപോലെ (Image 7) മറയും വയ്ക്കും.ഇങ്ങനെ ദിവസം 6 മണിക്കൂർ ഈ Treadwheel ൽ കയറണം.15 മിനുറ്റ് കയറിയാൽ 5 മിനുറ്റ് റസ്റ്റ് കൊടുക്കും.ഇങ്ങനെ ഒരാൾ 5000 മുതൽ 14000 വരെ പടികൾ കയറുമായിരുന്നു.ഇത് ഒരു Skyscraper ഇടവേളയില്ലാതെ 20 പ്രാവശ്യം കയറുന്നതിനു തുല്യമായിരുന്നു.അല്ലെങ്കിൽ Mount everest ന്റെ 80 % കയറുന്നതിനു തുല്ല്യമായിരുന്നു.

ഇനി ചെയ്യുമ്പോൾ ആരെങ്കിലും slow ആക്കിയാൽ കൂടുതൽ ശിക്ഷ നൽകാൻ സെക്യൂരിറ്റി ഗാർഡും സദാസമയം ഉണ്ടാകും.

എങ്ങനെയുണ്ട് ഈ ശിക്ഷ?

ഇനി ഇങ്ങനെ പണിയെടുപ്പിച്ച് വീൽ കറക്കിയാൽ എന്തെങ്കിലും ഗുണമുണ്ടോ?

ലണ്ടനിലെ Brixton പോലുള്ള ചില ജയിലുകളിലെ Treadwheel ചോളം പൊടിക്കാനും വെള്ളം പമ്പ് ചെയ്യാനും ഒക്കെ ഉപയോഗിച്ചിരുന്നു . അങ്ങനെയാണ് Treadmil എന്ന പേര് വരുന്നതും ..

ഇത്തരം ചില ജയിലുകൾ ഒഴിച്ചാൽ ബാക്കി ജയിലുകളിൽ എല്ലാം Punishment നു വേണ്ടി മാത്രമായിരുന്നു  Treadwheel ഉപയോഗിച്ചിരുന്നത്.

 1842 ആയപ്പോഴേക്കും ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 200 ജയിലുകളിൽ 109 എണ്ണവും ട്രെഡ്മിൽ ഉപയോഗിച്ചു, ഈ ക്രൂരമായ ഉപകരണം എത്രത്തോളം വ്യാപകമാണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

1865-ൽ, ജയിൽ നിയമം പുരുഷ തടവുകാർക്ക് കഠിനാധ്വാനം നിർബന്ധമാക്കി – അതായത് പലരും ട്രെഡ്മില്ലിൽ മാസങ്ങൾ ചെലവഴിക്കേണ്ടിവന്നു.

ക്രൂരമായ ശിക്ഷ.

പല തടവുകാർക്കും ആരോഗ്യ പ്രശ്നങ്ങൾ വന്നുതുടങ്ങി. പേശികൾ കീറി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ക്ഷീണം എന്നിവ അനുഭവപ്പെട്ടു.

എന്നാൽ കഠിനാധ്വാനം തടവുകാരെ അച്ചടക്കം പഠിപ്പിക്കുമെന്നും അവരുടെ മനസ്സിനെ പരിഷ്കരിക്കുമെന്നും ജയിൽ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

വാസ്തവത്തിൽ ഇത് Correction ആയിരുന്നില്ല.പീഢനം ആയിരുന്നു.

പിന്നീട് സാമൂഹീക പ്രവർത്തകരും  ആക്ടിവിസ്റ്റുകളും  ട്രെഡ്മില്ലിനെതിരെ രംഗത്തുവവന്നു.

അവർ Treadmil punishment അതിക്രൂരവും , അർത്ഥശൂന്യവും, ശരീരത്തിനും മനസ്സിനും ഒരുപോലെ ഹാനികരവുമാണെന്ന് വാദിച്ചു.

Oscar Wilde നെ പോലുള്ള  പ്രശസ്തരായ തടവുകാർ പോലും ട്രെഡ്മില്ലിന്റെ കഠിനമായ ശിക്ഷ അനുഭവിച്ചു.

ജനരോഷം വർദ്ധിച്ചുവരുന്നതിനാൽ, 1800 കളുടെ അവസാനത്തോടെ, ബ്രിട്ടീഷ് ജയിലുകളിൽ ട്രെഡ്മില്ല് നിരോധിക്കപ്പെട്ടു.

3D render depicting public protest and official ban of the treadwheel punishment in prisons

So ,പിന്നീട് എന്ത് സംഭവിച്ചു ?

20-ാം നൂറ്റാണ്ടിൽ ട്രെഡ്‌മില്ലിന് പൂർണ്ണമായ രൂപമാറ്റം സംഭവിച്ചു.

നടത്തവും ഓട്ടവും  ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് Doctors ഉം Scientists ഉം പഠിക്കാൻ തുടങ്ങി.

3D render of an early redesigned treadmill showing a simpler, non-modern version

 1950 കളിലും 60 കളിലും, ആശുപത്രികളിലും ലാബുകളിലും ട്രെഡ്‌മില്ലുകൾ മെഡിക്കൽ മെഷീനുകളായി ഉപയോഗിച്ചു  തുടങ്ങി.

1952-ൽ കാർഡിയോളജിസ്റ്റായ Dr. Robert A. Bruce controlled cardiovascular stress tests നായി  ആദ്യത്തെ മോട്ടോറൈസ്ഡ് ട്രെഡ്‌മില്ല് വികസിപ്പിച്ചെടുത്തു.

3D render of Dr. Robert A. Bruce with the first motorized treadmill used for cardiac stress testing in 1952

പിന്നെ 1968-ൽ, അമേരിക്കൻ എഞ്ചിനീയർ ആയ  William Staub  ആദ്യത്തെ വിലകുറഞ്ഞ  ഹോം ട്രെഡ്‌മില്ല് ഉണ്ടാക്കിയെടുത്തു – The Pace Master 600.

ആളുകൾക്ക് സ്വന്തം വീടുകളിൽ തന്നെ ഓടാനും ആരോഗ്യത്തോടെയിരിക്കാനും കഴിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

3D render of American engineer William Staub with the Pace Master 600, the first affordable home treadmill created in 1968

അവിടെ നിന്ന്, ട്രെഡ്‌മില്ലിന്റെ ജനപ്രീതി അതിവേഗം വർദ്ധിച്ചു.

ജിമ്മുകൾ, rehab centers, വീടുകൾ അങ്ങനെ എല്ലായിടത്തും  ഉപയോഗിക്കാൻ തുടങ്ങി.

ഇന്നത്തെ ആധുനിക ട്രെഡ്മില്ലുകൾ നൂതന സാങ്കേതികവിദ്യയാൽ നിറഞ്ഞതാണ് – heart rate monitors, interactive screens,digital coaching..അങ്ങനെ പല സൗകര്യങ്ങളും ഉണ്ട്.

ശിക്ഷയ്ക്കും പീഡനത്തിനും ഒരിക്കൽ ഉപയോഗിച്ചിരുന്ന ഒരു യന്ത്രം ആരോഗ്യത്തിന്റെയും പ്രചോദനത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രതീകമായി മാറി.

3D render of a modern treadmill with digital display and advanced features

 ആധുനിക ട്രെഡ്മില്ലുകൾ നിശബ്ദവും സുരക്ഷിതവും ഡിജിറ്റൽ സവിശേഷതകളാൽ നിറഞ്ഞതുമാണ്.

എന്നാൽ “ട്രെഡ്മില്ല്” എന്ന വാക്കിന് ഇപ്പോഴും അതിന്റെ ഇരുണ്ട ഭൂതകാലത്തിന്റെ പ്രതിധ്വനികൾ ഉണ്ട്.

“Life feels like a treadmill” അല്ലെങ്കിൽ  “I’m stuck on a treadmill”?എന്ന് ചിലരൊക്കെ  പറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകും.

അതിനാൽ അടുത്ത തവണ നിങ്ങൾ ഒരു ട്രെഡ്മില്ലിൽ കാലുകുത്തുമ്പോൾ, ഓർമ്മിക്കുക:

തടവുകാരുടെ ആത്മാവിനെ തകർക്കുന്നതിനുള്ള ഒരു ഉപകരണമായി ആരംഭിച്ച ഒരു യന്ത്രത്തിലാണ് നിങ്ങൾ നടക്കുന്നത്.

ഈ Explanation ഇഷ്ടമായാൽ ഇതുകൂടി കണ്ടുനോക്കൂ..ബുള്ളറ്റ് എങ്ങനെ പ്രവർത്തിക്കുന്നു?

Thanks for Reading!

If you found this story shocking or fascinating, don’t forget to share this blog, leave a comment, and check out our 3D video on the same topic on YouTube.

🔔 This is IRA STUDIOS — where you can
Learn Visually. Learn Easily.
With stunning, accurate 3D explanations.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു