
ഹാർട്ട് അറ്റാക്ക്-3D Explanation
നിങ്ങൾക്ക് അറിയാമോ ,ഓരോ വർഷവും ലോകത്ത് Cardiovascular Disease അല്ലെങ്കിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണം മരിക്കുന്നവരുടെ എണ്ണം ഏകദേശം 18 മില്യൺ അല്ലെങ്കിൽ 1.8 കോടിയാണ്.ഇത് ലോകത്ത് നടക്കുന്ന ആകെ മരണങ്ങളുടെ 32% വരും.
ഇതിൽ തന്നെ ഏകദേശം 5 മില്യൺ ഇന്ത്യയിലും ഏകദേശം 11000 ഓളം കേരളത്തിലുമാണ്.
അപ്പോൾ എന്താണീ Cardiovascular Disease അല്ലെങ്കിൽ ഹൃദ്‌രോഗം?
ഹൃദ്‌രോഗത്തെക്കുറിച്ച് എളുപ്പം മനസ്സിലാക്കുവാൻ ഞങ്ങൾ തയ്യാറാക്കിയ 3D അനിമേഷൻ വീഡിയോ കാണുക.യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട!
എന്താണ് Cardiovascular Disease അല്ലെങ്കിൽ ഹൃദ്രോഗം ?
ഹൃദയത്തെ ബാധിക്കുന്ന എല്ലാ തരം രോഗങ്ങളെയും മൊത്തത്തിൽ പറയുന്ന പേരാണ് Cardiovascular Disease അല്ലെങ്കിൽ ഹൃദ്‌രോഗം. പലതരത്തിൽ ഉള്ള ഹൃദ്‌രോഗങ്ങൾ ഉണ്ട് .
ഇതിൽ തന്നെ 85 ശതമാനം മരണങ്ങളും നടക്കുന്നത് ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും കാരണമാണ്.
ഹൃദയം എങ്ങനെ പ്രവർത്തിക്കുന്നു ?

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളെയുംപോലെ ഹാർട്ട് മസിലിന്റെ പ്രവർത്തനത്തി നും ഓക്സിജനും nutrients ഉം അടങ്ങിയ ബ്ലഡ് ലഭിച്ചിരിക്കണം. ഈ ബ്ലഡ് എത്തിക്കുന്ന ധമനികൾ അല്ലെങ്കിൽ arteries ആണ് Coronary arteries.
ഇത് ഇത്തരത്തിൽ (മുകളിൽ കൊടുത്ത ചിത്രം കാണുക) ഹാർട്ടിനെ ചുറ്റിവരിഞ്ഞാണ് കാണുക.
ഇനി ചില കാരണങ്ങൾ കൊണ്ട് Fat അല്ലെങ്കിൽ കൊഴുപ്പ് ഈ ധമനിയുടെ സൈഡിലായി അടിഞ്ഞുകൂടാൻ തുടങ്ങും. ഇതിന് plaque എന്നുപറയുന്നു. ഇത് artery യുടെ ഉൾഭാഗം ഇടുങ്ങിയത് ആകാൻ കാരണമാകുന്നു.ഇത് ഹാർട്ട് മസിലിലേക്കുള്ള ഓക്സിജന്റെ സപ്ലൈ കുറയാൻ കാരണമാകും. ഈ അവസ്ഥയെ Atherosclerosis എന്ന് പറയുന്നു.

ഈ അവസ്ഥ വരാനുള്ള പ്രധാനപ്പെട്ട 3 കാരണങ്ങൾ ആണ്
High blood pressure – ഉയർന്ന രക്തസമ്മർദം
High cholesterol – ഉയർന്ന കൊളസ്‌ട്രോൾ
Smoking – പുകവലി
ചില സമയങ്ങളിൽ plaque ൽ Crack വീഴാൻ ചാൻസുണ്ട്. ഈ അവസ്ഥയിൽ ഇവിടെ ബ്ലഡ് ക്ലോട്ടാവുകയും ഹാർട്ട് മസിലിലേക്കുള്ള blood flow പൂർണ്ണമായും ബ്ലോക്കാവുകയും ചെയ്യുന്നു.ഇങ്ങനെ സംഭവിച്ചാൽ മിനുട്ടുകൾ കൊണ്ട് ഹാർട്ട് മസിൽ സെല്ലുകൾ നശിക്കാൻ തുടങ്ങുകയും ഇത് ഹാർട്ട് അറ്റാക്കിന് കാരണമാവുകയും ചെയ്യുന്നു.

ഈ സമയത്തും ഹൃദയമിടിപ്പ് ഉണ്ടാവുമെങ്കിലും ഹാർട്ടിന് അതിന്റെ normal rhythm തെറ്റുന്നു.ഇനി ഹാർട്ടിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ഇത് ബാധിച്ചാൽ ഹാർട്ട് ബീറ്റ് പൂർണ്ണമായും നിലയ്ക്കുന്നു.ഇതിന് Cardiac Arrest എന്നുപറയുന്നു.
ഹാർട്ട് അറ്റാക്ക് - ലക്ഷണങ്ങൾ

നമ്മൾ സിനിമയിൽ ഒക്കെ കാണുന്ന ഹാർട്ട് അറ്റാക്ക് മിക്കപ്പോഴും വളരെ നാടകീയമായാണ് കാണാറുള്ളത്.എന്നാൽ ഇത് കുറച്ച് ഓവറായി കാണിക്കുകയാണ്.പലപ്പോഴും ഹാർട്ട് അറ്റാക്കിന്റെ സൂചനകൾ പ്രകടമായി മനസ്സിലാക്കാൻ പോലും കഴിയില്ല. പലപ്പോഴും നെഞ്ചിൽ ചെറിയ രീതിയിൽ ഉള്ള ബുദ്ധിമുട്ട് ആണ് ഉണ്ടാവുക.
മറ്റ് symptoms ആണ്
ഒരു കയ്യിലോ അല്ലെങ്കിൽ രണ്ട് കൈകളിലും വേദന.
കഴുത്ത് വേദന
അടിവയറ്റിൽ വേദന

സ്ത്രീകളിലും പ്രായമായവരിലും ചിലസമയങ്ങളിൽ പ്രകടമായ symptoms ഒന്നും കാണിക്കാറില്ല. അവരിൽ കാണിക്കുന്ന sysmptoms ചിലപ്പോൾ weakness ഉം ഷീണവും ഒക്കെ ആയിരിക്കും. ചിലരിൽ ഹാർട്ട് അറ്റാക്ക് ഒരു sysmptoms ഉം കാണിക്കാതെ വളരെ സൈലൻറ് ആയും നടക്കാറുണ്ട്.പ്രത്യേകിച്ചും diabetes ഒക്കെ ഉള്ളവരിൽ.
കൂടാതെ ഈ വേദനയോടൊപ്പം ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും അനാവശ്യമായി വിയർക്കുന്നതും ഹാർട്ട് അറ്റാക്കിന്റെ സൂചനകൾ ആണ്.
ജീവൻ രക്ഷിക്കാൻ...
നമ്മൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ഹാർട്ട് അറ്റാക്കിന്റെ സൂചനകൾ കാണിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കുക.അങ്ങനെയെങ്കിൽ ആ ജീവൻ doctors ന് രക്ഷപ്പെടുത്തി എടുക്കാൻ കഴിയും.
blockage ഉണ്ടായി 30 മിനിട്ടുകൾക്ക് ശേഷം മാറ്റിയെടുക്കാൻ കഴിയാത്ത രീതിയിൽ ഹാർട്ടിന് damage സംഭവിക്കാൻ തുടങ്ങുന്നു. പകുതി മരണങ്ങളും നടക്കുന്നത് Symptoms കാണിച്ച് നാല് മണിക്കൂറിനുള്ളിലാണ്.

ഹാർട്ട് അറ്റാക്ക് എങ്ങനെ വരാതെ നോക്കാം ...
ഹൃദയാഘാതങ്ങൾ ഗുരുതരമായവയായിരുന്നാലും, ഹൃദയാരോഗ്യകരമായ ശീലങ്ങൾ സ്വീകരിച്ച് പലതും തടയാനാകും:
കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
കൃത്യമായ വ്യായാമത്തിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ കഴിയും.
പുകവലിയും മദ്യപാനവും ഒഴിവാക്കുക.
ബ്ലഡ് പ്രേഷറും കൊളസ്ട്രോളും നിയന്ത്രിക്കുക.
കൃത്യമായ മെഡിക്കൽ ചെക്കപ്പ് നടത്തുക.

കൂടുതൽ വായനയ്ക്ക് മൂത്രം ഒഴിക്കാതെ പിടിച്ചുവച്ചാൽ പ്രശ്നമാണോ? explained with 3D visuals
Useful Link : Myocardial infarction-Wikipedia