
History and Science of Popcorn…
9000 വർഷങ്ങൾക്ക് മുൻപ് സൗത്തേൺ മെക്സിക്കോയിലെ ആദിവാസി കർഷകർ teosinte എന്നൊരു കാട്ടുചെടി കൃഷി ചെയ്യാൻ ആരംഭിക്കുന്നു.ഈ ചെടിയിൽ ഉണ്ടാകുന്ന കായിലെ കുരുവിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.ഈ കുരു അല്ലെങ്കിൽ kernels ചൂടാക്കിയാൽ പൊട്ടിത്തെറിക്കാൻ തുടങ്ങും. അങ്ങനെ ഈ ചെടി വിഭാഗത്തിൽ പെട്ട, പ്രത്യേകം cultivate ചെയ്തുണ്ടാക്കിയെടുത്ത പോപ്‌കോൺ ആണ് ഇന്ന് ലോകത്തിലെ എല്ലാ തിയേറ്ററുകളിലും വീടുകളിലും ആളുകൾ ആസ്വദിച്ചു കഴിക്കുന്നത് .
പോപ്‌കോണിന്റെ ചരിത്രവും സയൻസും 3D Explanation വീഡിയോ ആയി കണ്ട് മനസ്സിലാക്കാൻ ഞങ്ങൾ തയ്യാറാക്കിയ, താഴെക്കൊടുത്ത വീഡിയോ കാണുക.ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട.
എന്തുകൊണ്ടാണ് ലോകത്തിലെ എല്ലാ തിയേറ്ററുകളിലും പോപ്‌കോൺ കഴിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
അത് പറയാം ..അതിനു മുൻപ് ,ഈ പുള്ളിക്കാരൻ എന്തുകൊണ്ടാണ് ചൂടാകുമ്പോൾ പൊട്ടിത്തെറിക്കുന്നത് എന്ന് നോക്കാം.
പോപ്‌കോൺ ചൂടാക്കുമ്പോൾ പൊട്ടിത്തെറിക്കാൻ കാരണം ...

പോപ്‌കോൺ kernel അല്ലെങ്കിൽ കുരുവിന്റെ പുറംഭാഗം ഒരു കട്ടിയുള്ള ഷെൽ ആണ്.ഈ ഭാഗത്തെ Pericarp എന്ന് പറയുന്നു. ഇത് ഉള്ളിലുള്ള ഭാഗങ്ങളെ ഈർപ്പം കടക്കാതെ PROTECT ചെയ്യുന്നു.
ഉള്ളിലെ ഭാഗമാണ് Endosperm.ഇതിൽ ഭൂരിഭാഗവും സ്റ്റാർച്ചും കുറച്ച് വെള്ളവും കുറച്ച് ഓയിലുമാണ് ഉള്ളത്.
ഇനി നമ്മൾ പോപ്‌കോൺ ചൂടാക്കുമ്പോൾ ഉള്ളിലെ വെള്ളം നീരാവി ആകാൻ തുടങ്ങുന്നു.Outer Shell കട്ടിയുള്ളത് കാരണം ഈ നീരാവിക്ക് പുറത്ത് പോകാൻ കഴിയില്ല.അതുകൊണ്ട് ഉള്ളിലെ Pressure കൂടാൻ തുടങ്ങുന്നു . ഉള്ളിലെ പ്രഷർ കാരണം സ്റ്റാർച്ച് ഒരു gel പോലെയുള്ള substance ആയി മാറുന്നു.ഇപ്പൊ നമ്മുടെ പോപ്‌കോൺ കുരു ഒരു പ്രഷർ കുക്കർ പോലെ ആണ് .ഇങ്ങനെ പ്രഷർ കൂടിക്കൂടി ഏകദേശം 135 psi ആകുമ്പോൾ Outer ഷെല്ലിന് ഇത് താങ്ങാൻ പറ്റാതെ ആകും.അപ്പോൾ …ഡും… .പോപ്‌കോൺ പൊട്ടിത്തെറിക്കുന്നു .നല്ല രുചിയുള്ള ശബ്ദം …

പോപ്‌കോൺ പൊട്ടിത്തെറിക്കുമ്പോൾ അതിന്റെ വലുപ്പം 30 മുതൽ 40 മടങ്ങാവുന്നു.
പ്രധാനമായും രണ്ടുതരം പോപ്‌കോൺ Flakes ആണ് ഉള്ളത്.ഒന്ന് Mushroom Flake .ഇത് ഉരുണ്ട ഷേപ്പിലാണ് ഉണ്ടാവുക .മറ്റൊന്നാണ് Butterfly Flake.ഇതാണ് നമ്മൾ കൂടുതലായും കഴിക്കുന്നത്..
വീട്ടിൽ ചെറിയ ചിലവിൽ ഒരു പോപ്‌കോൺ മെഷീൻ വാങ്ങിയാലോ?
Oil-Free Electric Popcorn Maker (Affiliate link)

പഴയകാല അമേരിക്കയിലെ പോപ്‌കോൺ ...
അമേരിക്കയിലെ പഴയകാല ആളുകൾ പലതരം കോൺ കൃഷിക്കൊപ്പം പുറംതോട് കട്ടിയുള്ള യെഥാർത്ഥ പോപ്കോണും കൃഷിചെയ്തു.പക്ഷെ അന്ന് പോപ്‌കോൺ അവരുടെ പ്രധാന സ്നാക്സ് ആയിരുന്നില്ല.പിന്നീട് 1400 കളുടെ അവസാനം യൂറോപ്പിയൻ അധിനിവേശകർ അമേരിക്കയിൽ എത്തുന്നു.
അവർ പോപ്‌കോൺ cultivate ചെയ്യാനും ചൂടാക്കി ഭക്ഷിക്കാനും തുടങ്ങി.പക്ഷെ അന്ന് ഇത് എങ്ങനെ കൃത്യമായി പാകം ചെയ്യാം എന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു.അവർ ചില പാത്രങ്ങളിൽ ഒക്കെ ഇട്ട് ചൂടാക്കിയും തീയിൽ ഇട്ടും ഒക്കെയായിരുന്നു പോപ്‌കോൺ പാകം ചെയ്തിരുന്നത്. എന്നാൽ 1837 ൽ മെറ്റൽ വയർ കൊണ്ടുണ്ടാക്കിയ പാത്രം കണ്ടുപിടിച്ചതോടെ പോപ്‌കോൺ തിന്നൽ എളുപ്പവും രസകരവുമായി.
അങ്ങനെ നമ്മുടെ പോപ്‌കോണിന് ചെറിയ ചിലവിൽ ആസ്വദിക്കാൻ കഴിയുന്ന സ്നാക്സ് എന്ന രീതിയിൽ ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യത ലഭിച്ചു തുടങ്ങി.അമേരിക്കക്കാർ അവരുടെ ആഘോഷ പരിപാടികളിൽ എല്ലാം പോപ്‌കോൺ കഴിക്കാൻ തുടങ്ങി.പക്ഷെ എന്നിരുന്നാലും പോപ്‌കോൺ അത്ര വൈറൽ ആയിരുന്നില്ല.
പോപ്‌കോൺ മെഷീന്റെ കണ്ടുപിടുത്തം ...

1893 ൽ അമേരിക്കയിൽ നടന്ന World’s Fair ൽ Charles Cretors എന്ന ആൾ പോപ്‌കോൺ ഉണ്ടാക്കി മസാലയിൽ മുക്കി വിൽക്കാൻ കഴിയുന്ന ചക്രം ഘടിപ്പിച്ച ഒരു പോപ്‌കോൺ മെഷീൻ അവതരിപ്പിച്ചു.ഇത് പോപ്‌കോണിന്റെ തലവര മാറ്റി.അതിനു ശേഷം നിരവധി പേർ ഇത്തരം വണ്ടികളുമായി അമേരിക്കയുടെ തെരുവുകളിൽ പോപ്‌കോൺ വില്പന ആരംഭിച്ചു.
എന്നാൽ അന്നത്തെ സിനിമാ തീയേറ്ററുകളിൽ മാത്രം പോപ്‌കോണിനെ അടുപ്പിച്ചില്ല.അന്ന് സിനിമാ തിയേറ്ററുകൾ ലക്ഷ്വറിയുടെയും സമൂഹത്തിലെ ഉയർന്ന ടീമുകളുടെ ഏരിയ ആയുമായാണ് തിയേറ്ററിന്റെ ഉടമകൾ കണ്ടിരുന്നത്.അന്ന് സിനിമകൾക്ക് ശബ്ദം ഇല്ലായിരുന്നു.പകരം എഴുതിയായിരുന്നു കാണിച്ചിരുന്നത്.അതുകൊണ്ടുതന്നെ എഴുത്തും വായനയും ഒക്കെ അറിയുന്ന സമൂഹത്തിലെ മേലെ തട്ടിലുള്ളവരുടെ ആസ്വാദനമായിരുന്നു സിനിമ.
പോപ്‌കോൺ ആണെങ്കിൽ ചെറിയ വിലയിൽ കിട്ടുന്ന പാവങ്ങളുടെ ഭക്ഷണവും.ഈ വിലകുറഞ്ഞ സാധനം തീയേറ്ററിലെ വിലപിടിപ്പുള്ള ഫ്ലോർ ഒക്കെ വൃത്തികേടാക്കും അതുകൊണ്ട് ഇങ്ങോട്ട് അടുപ്പിക്കണ്ട എന്നതായിരുന്നു തിയേറ്റർ ഉടമകളുടെ നിലപാട്.
സിനിമകൾക്ക് ശബ്ദം വരുന്നു ....
1929 ഓടെ രണ്ടു കാര്യങ്ങൾ സംഭവിച്ചു.അമേരിക്കയിൽ കടുത്ത സാമ്പത്തിക മാന്ദ്യം ആരംഭിച്ചു.ഒപ്പം സിനിമകൾക്ക് ശബ്ദവും വന്നു.സിനിമകൾക്ക് ശബ്ദം വന്നതോടുകൂടി ആർക്കും ആസ്വാദിക്കാവുന്ന വിനോദമായി സിനിമ മാറി.അങ്ങനെ എല്ലാ സാധാരണക്കാരും തിയേറ്ററിലേക്ക് വന്നുതുടങ്ങി.
തിയേറ്ററിൽ സിനിമ ആസ്വദിക്കുന്നതിനോടൊപ്പം അവർക്ക് കഴിക്കാൻ എന്തെങ്കിലും വേണമായിരുന്നു.സാമ്പത്തിക മാന്ദ്യം കാരണം എന്തും കഴിക്കാനുള്ള അവസ്ഥ അന്നുണ്ടായിരുന്നില്ല .പോപ്‌കോൺ ആണെകിൽ കുറഞ്ഞ വിലയിൽ ലഭിക്കുകയും ചെയ്യും.അങ്ങനെ അവർ പോപ്‌കോണും സിനിമയും ആസ്വദിക്കാൻ ആരംഭിച്ചു.ആദ്യം തിയേറ്റർ കോപൗണ്ടിലേക്ക് പോപ്‌കോൺ വണ്ടി കടത്തിവിട്ടിരുന്നില്ല.
എന്നാൽ ജനങ്ങളുടെ ആവശ്യത്തിന് മുന്നിൽ തിയേറ്റർ ഉടമകൾ അവരുടെ തീരുമാനം മാറ്റി.തിയേറ്റർ കോമ്പൗണ്ടിൽ പോപ്‌കോൺ വിൽപ്പന പൊടിപൊടിച്ചു.
പോപ്‌കോൺ തിയേറ്റർ ലാഭം കൂട്ടുന്നു...

തങ്ങൾക്ക് സിനിമയിൽ നിന്നും കിട്ടുന്ന ലാഭത്തേക്കാൾ പോപ്‌കോൺ വിൽപനക്കാർ പോപ്‌കോൺ വില്പനയിലൂടെ ഉണ്ടാക്കുന്നു എന്ന സത്യം തിയേറ്റർ ഉടമകളെ ആശങ്കപ്പെടുത്തി.അങ്ങനെ അവർ ഒരു തീരുമാനം എടുത്തു ..പോപ്‌കോൺ ഇനിമുതൽ തിയേറ്ററിനുള്ളിൽ തന്നെ വിൽക്കും .. അങ്ങനെ തിയേറ്ററുകളിലെ പോപ്‌കോൺ വില്പന ആരംഭിക്കുന്നു . പോപ്‌കോൺ വിൽപ്പനയിലെ ലാഭം കൂടി തിയേറ്റർ ഉടമകൾക്ക് തന്നെ ലഭിച്ചുതുടങ്ങുന്നു.
ചെറിയ ചിലവിൽ നിർമ്മിക്കാൻ കഴിയുന്ന പോപ്‌കോൺ 10 ഇരട്ടി വിലയിൽ വിറ്റ് തിയേറ്റർ ഉടമകൾ അവരുടെ മൊത്തം തിയേറ്റർ ലാഭത്തിന്റെ 40 % പോപ്‌കോണിൽ നിന്നും ഉണ്ടാക്കാൻ തുടങ്ങി..അങ്ങനെ ഈ രീതി ലോകമെമ്പാടും വ്യാപിച്ചു.
വീടുകളിലും പോപ്‌കോൺ...
മൈക്രോവേവിൽ രസകരമായ ശബ്ദത്തോടെ ഉണ്ടാക്കാൻ കഴിയുന്ന സ്നാക്സ് ആയി പോപ്‌കോൺ മാറിയതോടെ വീടുകളിൽ ടീവിക്ക് മുന്നിലും പോപ്‌കോൺ സ്ഥാനം പിടിച്ചു.
തിയേറ്ററുകളിലെ പ്രധാനിയായി തുടരുന്നു ...

ഇന്ന് പലരീതിയിൽ മാറിയ പോപ്‌കോൺ കാണാനുള്ള ഭംഗികൊണ്ടും മണംകൊണ്ടും രുചികൊണ്ടും എല്ലാം തിയേറ്ററിലെ ഏറ്റവും പ്രധാനിയായി തന്നെ നിലകൊള്ളുന്നു.
എന്തുതന്നെ ആയാലും പോപ്‌കോൺ തിന്നുകൊണ്ട് സിനിമ കണ്ടിരിക്കാൻ ഒരു രസം തന്നെയാണ്.
പക്ഷെ ഒരു കാര്യം ഉണ്ട്, പോപ്‌കോൺ ചമച്ച് ശബ്‍ദമുണ്ടാക്കി സമാധാനത്തിൽ സിനിമ ആസ്വദിക്കുന്ന മറ്റുള്ളവരെ ദയവുചെയ്ത് വെറുപ്പിക്കരുത്.
കൂടുതൽ വായനയ്ക്ക് Treadmilll കണ്ടുപിടിച്ചതിനു പിന്നിലെ ക്രൂരത !
Useful Link : POPCORN