ഗ്രനേഡ് എങ്ങനെ പ്രവർത്തിക്കുന്നു ?

How does a grenade work? 3D Explanation

ഈ ബ്ലോഗിലൂടെ ഗ്രനേഡ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് 3D Visuals ന്റെ സഹായത്തോടെ മനസ്സിലാക്കാം.

ആധുനിക യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് ഗ്രനേഡ്. ഗ്രനേഡ് രണ്ട്‌ ലോകമഹായുദ്ധങ്ങളിലും പ്രധാനപ്പെട്ട പങ്കുവഹിച്ചു . ഇന്ന്‌ വിവിധ തരം ഗ്രനേഡ് മനുഷ്യൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓരോന്നും ഓരോ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു- ശത്രുവിനെ കൊല്ലാൻ.. പരിക്കേൽപ്പിക്കാൻ …അങ്ങനെ അങ്ങനെ ..

ഈ കൂട്ടത്തിൽ യുദ്ധങ്ങളിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് Time-Delay Fragmentation Grenades ആണ്. ഈ ബ്ലോഗിലൂടെ Time-Delay Fragmentation Grenades എങ്ങനെ വർക്ക് ചെയ്യുന്നുവെന്ന് 3D അനിമേഷന്റെ സഹായത്തോടെ നമുക്ക് വിശദമായി നോക്കാം .

Watch the Full 3D Animation

ഗ്രനേഡിന്റെ പ്രവർത്തനം എളുപ്പം മനസ്സിലാക്കുവാൻ താഴെയുള്ള ഞങ്ങളുടെ 3D അനിമേഷൻ വീഡിയോ കാണുക .

Structure of a Grenade

ഗ്രനേഡ് എങ്ങനെ പ്രവർത്തിക്കുന്നു ? How does a Grenade work?

Time-Delay Fragmentation ഗ്രനേഡിന്റെ പുറം വശം ഉണ്ടാക്കിയിരിക്കുന്നത് Cast Iron  കൊണ്ടാണ് .ഇത്, ഗ്രനേഡ് പൊട്ടുമ്പോൾ ചെറിയ കഷണങ്ങളായി തെറിച്ച് ശത്രുവിന് മാരകമായ പരുക്ക് ഉണ്ടാക്കാൻ സഹായിക്കുന്നു.

TNT യുടെയും RDX ന്റെയും മിശ്രിതമാണ് ഗ്രനേഡിന്റെ അകത്ത് സ്ഫോടക വസ്തുവായി നിറക്കുന്നത്.ഗ്രനേഡിന്റെ മേലെ ഭാഗത്തായി ഇത് നിറക്കാനായി ഒരു Filling hole ഉണ്ട്. (see image 1)

Safety Mechanism

ഇതാണ് Safety പിന്‍ (ചിത്രം-2). ഇതിന്റെ പ്രധാന ഉദ്ദേശ്യം സ്‌ട്രൈക്കർ ലിവറിനെ അതിന്റെ Position ൽ നിർത്തുക എന്നതാണ്.

  • സ്‌ട്രൈക്കർ ലിവർ താണു കിടക്കുന്നിടത്തോളം ഗ്രെനേഡ് പൊട്ടില്ല.
  • Safety Pin മാറ്റുമ്പോൾ , Spring Loaded ആയ സ്‌ട്രൈക്കർ ലിവർ റിലീസ് ആയി പുറത്തേക്ക് തെറിക്കുന്നു.

  • എന്നിരുന്നാലും, പിന്‍ നീക്കിയതിനു ശേഷവും നിങ്ങൾ സ്‌ട്രൈക്കർ ലിവർ അമർത്തി പിടിച്ചിരിക്കുകയാണെങ്കിൽ, ഗ്രനേഡ് പൊട്ടില്ല. (ചിത്രം-3 കാണുക)

ഗ്രനേഡ് എങ്ങനെ പ്രവർത്തിക്കുന്നു?.

ഇനി നമുക്ക് ഗ്രനേഡിന്റെ അകത്തു എന്തൊക്കെയാണ് നടക്കുന്നതെന്നും ഗ്രനേഡിന്റെ പൊട്ടിത്തെറി എങ്ങനെ നടക്കുന്നുവെന്നും 3D Visuals ന്റെ സഹായത്തോടെ വിശദമായി പരിശോധിക്കാം.

  • ചിത്രം 4 ൽ loaded spring, striker, striker holder എന്നിവ കാണാൻ കഴിയും.
  • സേഫ്റ്റി പിന്‍ വലിച്ചെടുക്കുമ്പോൾ, സ്‌ട്രൈക്കർ ലിവർ പുറത്തേക്ക് തെറിക്കുന്നു (ചിത്രം-5).

  • സ്പ്രിംഗ് Expand ആയി , സ്‌ട്രൈക്കറിനെ താഴോട്ടേക്ക് തള്ളുന്നു (ചിത്രം-6).

  • സ്‌ട്രൈക്കർ Percussion cap ഇൽ ഇടിക്കുന്നു – shock-sensitive material നിറച്ചിട്ടുള്ള ഒരു ചെറിയ component ആണ് Percussion cap.

  • ഇത് ഒരു സ്പാർക്ക് ഉണ്ടാകാൻ കാരണമാകുകയും, ഇതിലൂടെ ഗ്രനേഡിന്റെ അകത്തെ Chemical Delay Fuse ന് തീ പിടിക്കുകയും ചെയുന്നു.

ഈ Chemical delay fuse 4 -5 സെക്കന്റ് കത്തുകയും, ഗ്രെനേഡ് ഉപയോഗിക്കുന്ന ആൾക്ക്, അത് ശത്രുവിനു നേരെ വലിച്ചെറിയുവാനുള്ള സമയം ലഭിക്കുകയും ചെയ്യുന്നു.

ഈ ഫ്യൂസിന്റെ അറ്റത്തു ഒരു detonator ഉണ്ട് – ഇത് കൂടുതൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ക്യാപ്സ്യൂൾ ആണ്.
തീ detonator ൽ എത്തുമ്പോൾ ഗ്രെനേഡ് ൽ സ്ഫോടനം നടക്കുകയും ചെയ്യുന്നു.

ഈ സ്ഫോടനം മൂലം ഗ്രനേഡിന്റെ പുറത്തെ മെറ്റൽ ഭാഗം പൊട്ടിത്തെറിക്കുകയും അത് ശത്രുവിൽ മാരകമായ ക്ഷതം ഏല്പിക്കുകയും ചെയ്യുന്നു.

ആധുനിക യുദ്ധങ്ങളിൽ ഗ്രനേഡുകളുടെ യഥാർത്ഥ ഉപയോഗം

ഗ്രനേഡുകൾ ഇന്നും യുദ്ധങ്ങളിൽ ഉപയോഗിക്കുന്നു . അത് നഗര പ്രദേശങ്ങൾ മുതൽ കാട്ടു പ്രദേശങ്ങളിൽ നടക്കുന്ന ദൗത്യങ്ങളിൽ വരെ, ശത്രുവിന്റെ പൊസിഷൻ മാറ്റാനും , ബങ്കറുകൾ നശിപ്പിക്കാനും എല്ലാം അവ പ്രധാന പങ്ക് വഹിക്കുന്നു. ഗ്രെനേഡ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കുന്നതിലൂടെ യുദ്ധഭൂമിയിലെ സാങ്കേതിക വിദ്യയുടെ സങ്കീർണ്ണതയെ കുറിചും നമുക്കു മനസിലാക്കാൻ പറ്റും.

പരിശീലനം

ഗ്രനേഡുകൾ പ്രധാനമായും യുദ്ധത്തിൽ ഉപയോഗിച്ചു വരുന്നെണ്ടെങ്കിലും , സൈനിക പരിശീലനത്തിനായി പ്രാക്ടീസ് ഗ്രനേഡുകൾ ആണ് ഉപയോഗിക്കുന്നത്. ഈ ഡമ്മി വേർഷനുകൾ യഥാർത്ഥ ഗ്രനേഡുകളുടെ ഭാരം, പ്രവർത്തനരീതി എന്നിവ ഉണ്ടെങ്കിലും സ്ഫോടക വസ്തു ഇല്ലാതെ ആണ് ഉപയോഗിക്കുന്നത് , അതിനാൽ സൈനികർക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യാനും എറിയുന്നതിന്റെ സാങ്കേതിക വിദ്യകൾ പഠിക്കാനും കഴിയും.

പ്രധാന പോരായ്മ

Time-delay grenades വളരെ ഫലപ്രദമാണെങ്കിലും, അവയ്ക്ക് ഒരു പ്രധാന പോരായ്മയുണ്ട്.
പൊട്ടുന്നതിനു മുൻപ് കിട്ടുന്ന Delay Time ൽ ശത്രുക്കൾക്ക് തിരിച്ച് ആക്രമിക്കാനുള്ള സമയമുണ്ട്.ഉദാഹരണത്തിന്, അവർ അതേ ഗ്രനേഡ് തിരിച്ചെറിയാൻ സാധ്യതയുണ്ട്. എങ്ങനെയെങ്കിൽ ആദ്യം ഗ്രനേഡ് എറിയുന്ന വ്യക്തി തന്നെ അവരുടെ സ്വന്തം ഗ്രനേഡിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യാം.

Amazon ൽ ലഭിക്കുന്ന ഈ Toy Grenade വാങ്ങി ഒന്ന് ട്രൈ ചെയ്തു നോക്കൂ.

Toy-Hand Grenade for CS Battle Game,with 9 Foam Ammo (Affiliate link included Helps support the channel at no extra cost to you. Thanks!)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു