എന്താണ് Treadwheel Crane?

മനുഷ്യ ശക്തി ഉപയോഗിച്ച് എളുപ്പത്തിൽ കെട്ടിട നിർമ്മാണത്തിനുള്ള ഭാരമേറിയ വസ്തുക്കൾ ഉയർത്തുന്നതിനായി റോമൻ കാലഘട്ടത്തിലും മദ്ധ്യകാലഘട്ടത്തിലും ഉപയോഗിച്ചിരുന്ന മരത്തടികൊണ്ട് നിർമ്മിച്ച ഉപകരണമാണ് Treadwheel Crane അല്ലെങ്കിൽ human-powered crane. മനുഷ്യ ശക്തി ഉപയോഗിച്ചാണ് ഈ ഉപകരണത്തിൽ ഭാരം ഉയർത്തുന്നത്. ഒരു വലിയ ചക്രത്തിനകത്ത് മനുഷ്യർ കേറിനിന്ന് നടക്കും.ഇങ്ങനെയുണ്ടാകുന്ന ചക്രത്തിന്റെ കറക്കം ഒരു കയറുമായി ബന്ധിപ്പിച്ച് എളുപ്പത്തിൽ വലിയ ഭാരം പൊക്കാൻ കഴിയുമായിരുന്നു.വലിയ പള്ളികൾ, കോട്ടകൾ, തുറമുഖങ്ങൾ, മറ്റു ദൈവിക നിര്‍മ്മിതികൾ എന്നിവയുടെ നിര്‍മ്മാണത്തിനാണു പ്രധാനമായും ഈ Cranes ഉപയോഗിച്ചിരുന്നത്. ഇത് പുരാതന യന്ത്രസാങ്കേതികവിദ്യയുടെ പ്രതിഭ തെളിയിക്കുന്ന കണ്ടുപിടുത്തമാണ്.
See It in Action – 3D Explanation Video
Treadwheel Crane ന്റെ പ്രവർത്തനം 3D അനിമേഷനിലൂടെ എളുപ്പം മനസ്സിലാക്കുവാൻ താഴെ കൊടുത്ത ഞങ്ങളുടെ 3D അനിമേഷൻ വീഡിയോ കാണുക.(ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട)
പ്രവർത്തനം

Treadwheel Crane ന്റെ പ്രവർത്തനം വളരെ സിമ്പിൾ ആണ് എന്നാൽ ഇത് Powerfull ആണ് .
Treadwheel crane ന്റെ പ്രധാന ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
Treadwheel: ജോലിക്കാർക്ക് അകത്തു കയറി നടക്കാനുള്ള മരത്തടി കൊണ്ട് നിർമ്മിച്ച ഒരു വലിയ ചക്രം.
Hook or Pulley
Base Frame: Treadwheel Crane ന്റെ എല്ലാ ഭാഗങ്ങളും താങ്ങി നിർത്തുന്നതും സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതു ഈ wooden structure ആണ് .
ഒന്നോ രണ്ടോ പേർ Treadwheel Crane നകത്തു കയറി നടക്കുമ്പോൾ ചക്രം കറങ്ങാൻ തുടങ്ങും.ഇങ്ങനെ ഉണ്ടാകുന്ന ബലം ഉപയോഗിച്ച് ചക്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന കയർ വഴി വലിയ ഭാരം ഉയർത്താൻ സാധിക്കുന്നു.ഈ ഉപകരണം ചെറിയ Effort ലൂടെ കൂടുതൽ ഭാരം ഉയർത്താൻ സഹായിക്കുന്നു.
Materials and Design

Treadwheel cranes പ്രധാനമായും നിർമ്മിച്ചിരുന്നത് താഴെ പറയുന്നവ ഉപയോഗിച്ചാണ്
പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം നിർമ്മിക്കുന്നത് ഓക്ക് മരത്തിന്റെ തടികൊണ്ടാണ്.
Ropes – സാധാരണ കയർ
ഇരുമ്പിന്റെ Hooks
എവിടെയൊക്കെയാണ് Treadwheel Crane ഉപയോഗിച്ചിരുന്നത് ?

Treadwheel Cranes വ്യാപകമായി ഉപയോഗിച്ചിരുന്നത്:
- റോമൻ സാമ്രാജ്യകാലത്ത് (ഉദാഹരണത്തിന്, തുറമുഖങ്ങളും ജലനിരപ്പ് പദ്ധതികളും)
മദ്ധ്യകാലത്ത് (പള്ളികളും കോട്ടകളും നിർമ്മിക്കുന്നതിനായി).
Shipyard ഇൽ ഭാരമുള്ള സാധനങ്ങൾ ചുമക്കുന്നതിനായി.
എന്തുകൊണ്ട് എഞ്ചിനീയറിംഗ് അത്ഭുതമായി കാണുന്നു?
മനുഷ്യന്റെ Kinetic energy ഫലപ്രദമായി ഉപയോഗിച്ചു
പ്രവർത്തിപ്പിക്കാൻ ഇന്ധനവും മൃഗങ്ങളും ആവശ്യമില്ല.
വീണ്ടും വീണ്ടും ഉപയോഗിക്കാനും ,കൂടുതൽ കാലം ഉപയോഗിക്കാനും കഴിയുമായിരുന്നു.
wheel, axle, pulley, and lever ഒക്കെയുള്ള treadwheel crane ഇന്നും എഞ്ചിനീയറിംഗ് ക്ലാസ്സിൽ ഒരു ഉത്തമ ഉദാഹരണമായി പഠിപ്പിക്കുന്നു.

Conclusion
പുരാതനകാലം മുതൽ തന്നെ Physics ഉം Engineering ഉം എങ്ങനെ ഒരുമിച്ചു ഉപയോഗിച്ചു എന്നതിനുള്ള ഒരു മികച്ച ഉദാഹരണമാണ് Treadwheel Crane. ഇലക്ട്രിസിറ്റിയില്ലാതെയും പുതിയ ആശയങ്ങളിലൂടെ എങ്ങനെ പുതിയ വഴികൾ തേടാമെന്നതിനുള്ള ഓർമ്മപ്പെടുത്തലാണ് ഈ Simple and Smart Mechanism!
കൂടുതൽ വായനയ്ക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Treadmilll കണ്ടുപിടിച്ചതിനു പിന്നിലെ ക്രൂരത !
📢 Don’t Forget to Share!
If you found this article informative, feel free to share it on your social media and subscribe to our YouTube channel [IRA STUDIOS] for more 3D explanations of how things work.
USEFUL LINK