വാസ്കോ ഡ ഗാമ കപ്പൽ ഇറങ്ങിയത് കാപ്പാട് അല്ല!

പി ഹരീന്ദ്രനാഥ്   ( ഇന്ത്യ ഇരുളും വെളിച്ചവും )

പോർച്ചുഗൽ കപ്പലോട്ടങ്ങൾ

വിദൂര ദേശങ്ങളിൽ മതപ്രചാരണം നടത്താൻ ക്രിസ്ത്യൻ പാതിരികൾ വെമ്പൽകൊണ്ട സമയത്താണ് യൂറോപ്പിലെങ്ങും സമുദ്രയാത്രകൾ സംസാരവിഷയമായി വന്നത്.
വടക്കുനോക്കി യന്ത്രത്തിന്റെ സാധ്യതകളും, കപ്പൽ നിർമാണത്തിലുണ്ടായ പുരോഗതിയും, ഭൂപടങ്ങൾ കൈവരിച്ച സൂക്ഷ്മതയും, ഭൂമിശാസ്ത്രവിജ്ഞാനത്തിലുണ്ടായ കുതിച്ചുചാട്ടവും,വാന നിരീക്ഷണത്തിൽ കൈവന്ന പുതിയ അറിവുകളും, യുവ നാവികരുടെ സാഹസികതയും, രാജാക്കന്മാർ നൽകിയ പ്രോത്സാഹനങ്ങളും സമുദ്രാനന്തരയാത്രകൾക്ക് പുതിയ രൂപവും ഭാവവും നൽകി. സമുദ്രയാത്രകളിൽ ആദ്യകാല വഴികാട്ടിയായി അന്നത്തെ യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് പോർച്ചുഗൽ ആയിരുന്നു. പൂർവ്വദേശങ്ങളെക്കുറിച്ചുള്ള അത്ഭുത കഥകളും Prestor John എന്ന ക്രിസ്തീയ സാമ്രാട്ടിന്റെ ശക്തിയെക്കുറിച്ചുള്ള കേട്ടറിവുകളും മുഹമ്മദീയരോടുള്ള പ്രതികാരബോധവും
സഹാറ മരുഭൂമിക്കടുത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനി കീഴടക്കാനുള്ള വെമ്പലുകളും ക്രൈസ്തവരാജ്യങ്ങളെ, പ്രത്യേകിച്ച് പോർച്ചുഗലിനെ ആവേശം കൊള്ളിച്ചു. ഇറ്റാലിയൻ കുത്തക അവസാനിപ്പിക്കുക എന്നതും മറ്റൊരു പ്രചോദനമായിരുന്നു. 

Black and white sketch of Prince Henry the Navigator standing beside a globe and nautical maps, surrounded by ships and compasses in a 15th-century European illustration style.

ക്രിസ്ത്യാനികളുടെ സർവ്വശക്തനായി അറിയപ്പെട്ടിരുന്ന പോർചുഗലിലെ Henry രാജാവ് മതത്തിന്റെയും വ്യാപാരത്തിന്റെയും അഭിവൃദ്ധിക്കായി തന്റെ സമ്പത്ത് നിർലോഭം ചിലവഴിച്ചു. Florance, Vennis, Janova തുടങ്ങിയ സ്ഥലങ്ങളിലെ സമ്പന്നവ്യാപാരികളെ ക്ഷണിച്ചുവരുത്തി അവരുടെ സഹായത്തോടെ 1445 ആകുമ്പോഴേക്കും 26 മികച്ച കപ്പലുകൾ നിർമിക്കാൻ ഹെൻറിയ്ക്കിന്  കഴിഞ്ഞു. ‘Henry The Navigator’ എന്നറിയപ്പെടാൻ തുടങ്ങിയ അദ്ദേഹം ജീവിതത്തതിൽ ഒരിക്കൽപോലും കപ്പൽ യാത്ര നടത്തിയിരുന്നില്ല.അടിമകളെ തേടിയെത്തുള്ള ആദ്യത്തെ കപ്പൽസംഘത്തെ Henry രാജാവ് അയക്കുന്നത് 1444 ലാണ്. ചരിത്രത്തിലെ നിഷ്ടൂരമായ മനുഷ്യവേട്ടകളുടെ തുടക്കം.

Prestor John നെ കണ്ടെത്തുന്നു

Vasco da Gama did not land at Kappad!

ഇന്ത്യയിൽ എത്തിച്ചേരുക എന്ന ജീവിത സ്വപ്നം സഫലീകരിക്കാൻ കഴിയാതെ Henry രാജാവ് 1460 ൽ നിര്യാതനായി. തുടർന്ന് അധികാരത്തിലേറിയ Alphonso – ഇന്ത്യയിൽ എത്തിച്ചേരാനുള്ള ശ്രമങ്ങൾ ശക്തമായി തുടർന്നു. എന്നാൽ Alphonso മരിക്കുന്ന കാലത്തും അവ്യക്തമായി മാത്രം മനസിലാക്കപ്പെട്ട ലോകത്തിന്റെ കറുത്തിരുണ്ടൊരു കോണിൽ പിടികൊടുക്കാതെ ഒളിഞ്ഞിരിക്കുകയായിരുന്നു ഇന്ത്യ. അദ്ധേഹത്തിന്റെ അനന്തരാവകാശി ജോൺ രണ്ടാമൻ സംഘടിപ്പിച്ച ഒരു യാത്രാസംഘം കോഗോ നദി കടന്ന് ‘ഒഗാനെ’ എന്ന പ്രബലനായ ഒരു രാജാവ്, ആഫ്രിക്കയുടെ ഉള്ളിലെവിടെയോ താമസിക്കുണ്ടെന്ന വിവരവുമായി ലിസ്ബണിൽ തിരിച്ചെത്തി. ഈ രാജാവ് Prestor John ആണെന്ന് പ്രോച്ചുഗീസുകാർ വിശ്വസിച്ചു.  Prestor John ന്റെ രാജ്യം കണ്ടെത്താൻ കടൽ വഴിയും കര വഴിയും ധൗത്യസംഘത്തെ അയച്ചു.
Prestor John എന്ന ക്രൈസ്തവ സാമ്രാട്ടിനെ കണ്ടെത്തുകയെന്നത് പോർച്ചുഗീസുകാരുടെ അഭിമാന പ്രശ്നമാനായി മാറി.

Black and white vintage-style line drawing of 15th-century Portuguese explorers João Peres de Covilhã and Alfonso de Paiva setting off on separate missions—one pointing to the sea with a map, the other riding a camel through the desert.

തൻ്റെ മുൻഗാമികളുടെ കാലടിപ്പാടുകൾ പിന്തുടർന്ന ജോൺ രണ്ടാമൻ , രണ്ടു ദൗത്യസംഘങ്ങളെ നിർദിഷ്ടലക്ഷ്യങ്ങളോടെ യാത്രയാക്കി.
ജോൺ പെരസ് ഡി കോവിൽഹോവിൻറെ നേതൃത്വത്തിലുള്ള ആദ്യ സംഘത്തിന്റെ ലക്‌ഷ്യം ഇന്ത്യയിലേക്കുള്ള മാർഗം കണ്ടുപിടിക്കുകയെന്നതും,
അൽഫോൺസോ ഡ പാവിയ നേതൃത്വം നൽകിയ രണ്ടാം സംഘത്തിന്റെ ലക്‌ഷ്യം Prestor John രാജസഭ നടത്തിയിരുന്നുവെന്നു കരുതപ്പെട്ടിരുന്ന എത്യോപ്യ
അടയാളപ്പെടുത്തുകയുമായിരുന്നു. അതിസാഹസികമായ യാത്രയ്ക് ശേഷം 1488ൽ കോവിൽഹോ ഇന്ത്യയിലെത്തി. Vasco Da Gama കാലുകുത്തുന്നതിനു 10 വർഷങ്ങൾക്ക് മുൻപ്!!!
കണ്ണൂരും കോഴിക്കോടും സന്ദർശിച്ച കോവിൽഹോ തന്റെ യാത്രാനുഭവങ്ങൾ പോർച്ചുഗൽ രാജാവിനെ അറിയിച്ചു.  ഈ അനുഭവങ്ങൾ സമുദ്രീയന്വേഷകരുടെ പിന്നീടുള്ള ഉദ്യമങ്ങൾക്ക് കൂടുതൽ തെളിച്ചവും വെളിച്ചവും നൽകി.

ഗാമ കപ്പലിറങ്ങിയത് കാപ്പാടല്ല!

Vintage-style AI illustration of Kozhikode seashore with Vasco da Gama’s ship in the distance

കാലവർഷം കനത്തത്കൊണ്ട് കാറ്റും മഴയും തുടങ്ങിയ ഒരു May 20 നാണ് Vasco Da Gama ഇന്ത്യയുടെ കര ദൂരത്തുനിന്നു കണ്ടത്. കാപ്പാട് എന്ന സ്ഥലത്തിനെതിരായി
കടലിൽ നാലഞ്ചു നാഴിക നിന്ന് കണ്ട വിളക്കുകൾ കോഴിക്കോട് നഗരത്തിന്റേതാണെന്ന് പോർച്ചുഗീസ് നാവികർ തെറ്റിദ്ധരിച്ചു.
അവർ കപ്പൽ നങ്കൂരമിട്ടു. പക്ഷെ, കരയ്ക്കിറങ്ങിയില്ല. പിറ്റേന്ന് തോണിക്കാരുടെ സഹായത്തോടെ കോഴിക്കോടെത്തിയ ദൂതൻ ചില മൊറോക്കൻ മുസ്ലിം
വ്യാപാരികളുടെ അടുക്കൽനിന്നു കാര്യങ്ങൾ മനസിലാക്കി. ആ പുതിയ വിദേശികളോട് കപ്പലുകൾ കൊയിലാണ്ടി തുറമുഖത്തേക്ക് നയിക്കാൻ സാമൂതിരിയുടെ
ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. അവിടേക്കു സാമൂതിരിയുടെ ആൾക്കാരായി കോഴിക്കോട്ടു തലച്ചെന്നോരും 200 നായന്മാരും ചെന്ന് പറങ്കികളെ സ്വീകരിച്ചു.

കാപ്പാടാണ് ഗാമ കപ്പലിറങ്ങയതെന്ന പ്രഖ്യാപനത്തോടെ, ഒരു കല്ല് ആർക്കിയോളജിക്കാർ അവിടെ സ്‌ഥാപിച്ചിട്ടുള്ളത് ഒരു തെറ്റിദ്ധാരണയുടെ ഫലമാണ്.
പറങ്കികൾ കൊയിലാണ്ടിയിൽ നിന്നും ഘോഷയാത്രയായി കരവഴി കാപ്പാടും പുത്തൂരും വരയ്ക്കലും കടന്ന് കോഴിക്കോട്ടങ്ങാടിയിൽ കൊണ്ടുവരികയായിരുന്നു.
അവർക്കു ഭാഷാപരമായ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. കാരണം, ആഫ്രിക്കൻ മുസ്ലിങ്ങളായ വ്യാപാരികൾ കോഴിക്കോടുണ്ടായിരുന്നു.

( Reference: Dr. M.G.S.  നാരായണന്റെ “കേരളത്തെ സ്വാധീനിച്ച 10 പ്രധാന സംഭവങ്ങൾ “)

Cover page of the book "India: Darkness and Light" by P. Hareendranath

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു